തിരുവനന്തപുരം: മലയാളികൾക്ക് ജർമനിയിൽ നഴ്‌സ് ജോലി ലഭ്യമാക്കാൻ തൊഴിൽവകുപ്പിനു കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർസ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.

To advertise here,

ജർമനിയിൽ ജോലിനേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക്-ഇൻ ഹെൽത്ത്’.

ഡെഫയുടെ എക്സിക്യുട്ടീവ് ഡയറക്ടർ തോർസ്റ്റൻ കിഫർ, ഡെഫയിലെ മൈഗ്രേഷൻ കൺസൾട്ടന്റ് എഡ്ന മുളിരോ, ഓപ്പറേഷൻ മാനേജരായ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി മന്ത്രി വി.ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഒഡെപെക് എം.ഡി. കെ.എ.അനൂപും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.