നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും കുവൈത്തിലെ സായുധസേനയായ കുവൈത്ത് നാഷണല്‍ ഗാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. ആദ്യമായാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവയ്ക്കുന്നത്.

To advertise here,

കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. പ്രസ്തുത റിക്രൂട്ട്മെന്റിന്റെ ആദ്യപടിയായി വിദഗ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

Norka Roots sign pact with Kuwait National Guard for Recruitment to Military Medical Service
കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് അധികൃതരുമായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൂടികാഴ്ച നടത്തിയപ്പോള്‍. - റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരിയും നാഷണല്‍ ഗാര്‍ഡ് അധികൃതരും - സമീപം

ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ച് വര്‍ഷ പ്രവൃത്തി പരിചയമുള്ള 30നും 40നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. കുവൈത്തിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം.

അപേക്ഷ സമര്‍പ്പിക്കുന്നതിനും കുടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക.
അവസാന തീയതി - ഫെബ്രുവരി 29.

കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയിലും ലഭിക്കും.

Content Highlights: Norka Roots sign pact with Kuwait National Guard for Recruitment to Military Medical Service