ന്യൂഡൽഹി: പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ രാജിവച്ച് പ്രോഡക്ട് ഡിസൈനർ. മോശം തൊഴിൽ സാഹചര്യവും മാനേജരുടെ യുക്തിരഹിതമായ ആവശ്യങ്ങളും കാരണമാണ് താൻ രാജിവെച്ചതെന്ന് ഡിസൈനർ റെഡ്ഡിറ്റിൽ പങ്കിട്ട രാജിക്കത്തിൽ പറയുന്നു. ഇതോടെ തൊഴിലിടത്തെ അനീതികൾ വീണ്ടും ചർച്ചയായിട്ടുണ്ട്.
തൊഴിലുടമ അങ്ങേയറ്റം മോശം രീതിയിലാണ് പെരുമാറിയതെന്നും അധിക പ്രതിഫലം കൂടാതെ ഓവർടൈം ജോലി ചെയ്യണമെന്ന് മാനേജർ ആവശ്യപ്പെടുകയും ചെയ്തതായി ഡിസൈനർ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലും ജീവിതവും സംതുലിതമായി മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യകതയെ മാനേജർ പരിഹസിച്ചതായും ഡിസൈനർ പറയുന്നു.
ഒക്ടോബർ 7-നാണ് യുവാവ് ജോലിയിൽ പ്രവേശിച്ചത്. ഒമ്പത് മണിക്കൂറിനപ്പുറം ജോലി ചെയ്യാൻ നിർബന്ധിതനായപ്പോൾ യുവാവ് ഞെട്ടി. 12 മുതൽ 14 മണിക്കൂർ വരെ ഓവർടൈം ശമ്പളമില്ലാതെ ജോലി ചെയ്യണമെന്ന് മാനേജർ ആവശ്യപ്പെട്ടു. വ്യക്തിഗത സമയത്തിൻ്റെ ആവശ്യകത അറിയിച്ചപ്പോൾ മാനേജർ പരിഹസിക്കുകയും ചെയ്തു. മാനേജർ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയതായും യുവാവ് രാജികത്തിൽ ചൂണ്ടികാണിക്കുന്നു. തൊഴിലിടത്തെ മോശം അന്തരീക്ഷവും വ്യക്തിപരമായ അധിക്ഷേപങ്ങളും അസഹനീയമാണെന്ന് യുവാവ് പറയുന്നു.
നിരവധി പേരാണ് യുവാവിനെ അനുകൂലിച്ച് കമന്റിട്ടിരിക്കുന്നത്. മാനേജരുടെ മോശം പെരുമാറ്റത്തിനെതിരെ നിലകൊണ്ടതിന് നിരവധി പേർ യുവാവിനെ അഭിനന്ദിച്ചു. സ്വന്തം അനുഭവങ്ങളും പലരും പങ്കുവെച്ചു. താൻ കണ്ടതിൽ ഏറ്റവും മികച്ച രാജികത്തുകളിലൊന്നാണിതെന്നും ഒരാൾ കമന്റിട്ടിട്ടുണ്ട്.
Content Highlights: New Employee Quits After One Day Due to Toxic Work Environment
Published: 13 Oct 2024, 10:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented