
കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയെ നയിക്കാൻ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ തേടി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം). നിലവിലെ സിഇഒ അനൂപ് അംബിക സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. തൻ്റെ പകരക്കാരനെ കണ്ടെത്താനുള്ള ഔദ്യോഗിക വിജ്ഞാപനം അനൂപ് അംബിക തന്നെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ടെന്നതാണ് രസകരം.
‘സ്റ്റാർട്ടപ്പുകളോട് താത്പര്യമുള്ള, ഒട്ടും വിരസമല്ലാത്ത ഒരു തൊഴിൽ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ചൊരു അവസരം. ഞാൻ ഗ്യാരന്റി നൽകുന്നു’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സർക്കാർ സ്ഥാപന മേധാവി തന്നെ തൻ്റെ പകരക്കാരനെ ക്ഷണിക്കുന്നത് സ്റ്റാർട്ടപ്പ് ലോകത്ത് പുതുമയുള്ള കാര്യമാണ്.
യോഗ്യതകൾ:
-
വിദ്യാഭ്യാസ യോഗ്യത: എൻജിനീയറിങ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ.) യോഗ്യത ഉണ്ടായിരിക്കണം. ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
-
പ്രവൃത്തിപരിചയം: ബിസിനസ് ഡെവലപ്‌മെന്റ്, ടെക്‌നോളജി ഡെവലപ്‌മെന്റ്, ഇന്നവേഷൻ എന്നീ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം നിർബന്ധമാണ്. ഇതിൽ കുറഞ്ഞത് 2 വർഷമെങ്കിലും സ്റ്റാർട്ടപ്പ് മേഖലയിലോ ഇൻകുബേറ്ററുകളിലോ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളിലോ ജോലി ചെയ്ത പരിചയമുണ്ടായിരിക്കണം.
-
പ്രായം: 2026 ജൂൺ 1-ന് 40 നും 55 നും മധ്യേ ആയിരിക്കണം പ്രായം.
-
ഇന്റർനാഷണൽ നെറ്റ്‌വർക്കിങ്ങിൽ മുൻപരിചയം, മികച്ച ആശയവിനിമയ ശേഷി, മലയാളം സംസാരിക്കാനുള്ള കഴിവ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും.
ശമ്പളവും കാലാവധിയും
കരാർ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ വഴിയോ ആയിരിക്കും നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. പ്രതിമാസം 3,00,000 രൂപ ആണ് ശമ്പളം. മികവിൻ്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും 15 ശതമാനം ശമ്പളവർദ്ധനവും ലഭിക്കും.
സംസ്ഥാന സർക്കാരാണ് നിയമനാധികാരി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജൂൺ 22 രാത്രി 11:59 വരെ കേരളസ്റ്റാർട്ടപ്പ് മിഷൻ്റെ കരിയർ പോർട്ടൽ വഴി അപേക്ഷിക്കാം.
2022 ജൂലൈയിലാണ് അനൂപ് അംബിക കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സിഇഒ ആയി ചുമതലയേൽക്കുന്നത്. മൂന്ന് വർഷത്തെ നിശ്ചിത കാലാവധിയിലേക്കായിരുന്നു നിയമനം.
Content Highlights: The Kerala Startup Mission (KSUM) has invited applications for the post of Chief Executive Officer with a monthly salary of ₹3,00,000 as the current CEO Anoop Ambika prepares to step down after completing his tenure.
Published: 08 Jun 2026, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented