കോഴിക്കോട്: ഹയർസെക്കൻഡറിയിൽ പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന് നിയമനം പേരിനുമാത്രം. മിക്കവിഷയങ്ങളിലും നിയമിക്കപ്പെട്ടവർ ഒറ്റ അക്കത്തിലൊതുങ്ങുന്നു. ഇക്കൊല്ലം കാലാവധി പൂർത്തിയാകുന്ന 13 പട്ടികകളിൽനിന്ന് നിയമനശുപാർശ നൽകിയത് 260 പേർക്കുമാത്രമാണ്. 2025-ൽ കാലാവധിതീർന്ന മൂന്ന് വിഷയങ്ങളുടെ റാങ്ക്പട്ടികയിൽനിന്ന് ആകെ 17 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. മിക്കവിഷയങ്ങളിലും റാങ്ക് പട്ടികകളുള്ളപ്പോഴും ഗസ്റ്റ് അധ്യാപകരെ നിയമിക്കുകയാണ് പതിവ്.
മലയാളം(1), ഇംഗ്ലീഷ്(3), ഹിസ്റ്ററി(4), ഗാന്ധിയൻ സ്റ്റഡീസ്(4), സ്റ്റാറ്റിസ്റ്റിക്സ്(6), സൈക്കോളജി(2) എന്നീ ജൂനിയർ അധ്യാപകതസ്തികകളിൽ നിയമനശുപാർശ ലഭിച്ചവരുടെ എണ്ണം ഒറ്റ അക്കത്തിലൊതുങ്ങുന്നു. ജേണലിസം(9), മാത്തമാറ്റിക്സ്(6), ഇംഗ്ലീഷ്(7), ഹിസ്റ്ററി(3), പൊളിറ്റിക്സ്(6) എന്നിവയുടെ സീനിയർ തസ്തികകളിലും വ്യത്യസ്തമല്ല സ്ഥിതി.തസ്തികനിർണയം പൂർത്തിയായിട്ടും നിയമനം നടത്താൻ നടപടികളുണ്ടാവുന്നില്ലെന്നാണ് പരാതി. ഇംഗ്ലീഷിന് അധ്യാപകർ കൂടുതലാണെന്ന നിലപാടാണ് വകുപ്പിന്. റാങ്ക് പട്ടിക നിലവിലിരിക്കേ എല്ലാ വർഷവും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് അധ്യാപകർ കൂടുതലായതിനാലാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
Content Highlights: Permanent teacher appointments from PSC rank lists are minimal in Kerala., Guest lecturers are frequently hired despite existing rank lists for permanent posts.
Published: 26 Feb 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented