തിരുവനന്തപുരം: ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകരെ
പ്രത്യേകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിറങ്ങി അഞ്ചുവർഷമായിട്ടും സർക്കാർ സ്കൂളുകളിൽ സ്ഥിരനിയമനം നടത്താതെ പൊതു വിദ്യാഭ്യാസ വകുപ്പ്.
എന്നാൽ എയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് തസ്തികകളിലേക്ക് യു.പി. അധ്യാപകരെ സ്ഥാനക്കയറ്റം നൽകി സ്ഥിരനിയമനം നടത്താൻ കോട്ടയത്തുൾപ്പെടെ ഏതാനും മാനേജ്‌മെന്റുകൾക്ക് അനുമതിയും നൽകി.
2021 ഓഗസ്റ്റ് 10-നാണ് ഹൈസ്കൂളിൽ ഇംഗ്ലീഷ് പ്രത്യേകം ഭാഷയായി കണക്കാക്കി പിരീയഡ് അടിസ്ഥാനത്തിൽ തസ്തികനിർണയവും നിയമനവും നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. മൂന്ന് ഡിവിഷന് ഒരു തസ്തിക എന്ന തരത്തിൽ വരും. വിധിയോട് ആദ്യം മുഖംതിരിച്ചെങ്കിലും കോടതിയലക്ഷ്യ ഭീഷണി ഉയർന്നതോടെ 2024-ൽ താത്‌കാലികനിയമനം നടത്താൻ എൽ.ഡി.എഫ്. സർക്കാർ ഉത്തരവിറക്കി. ഇങ്ങനെ കണക്കാക്കി അറുനൂറിലേറെ അധ്യാപകതസ്തിക സൃഷ്ടിച്ചെങ്കിലും ആർക്കും സ്ഥിരനിയമനം നൽകിയിട്ടില്ല. സ്ഥിരനിയമനം നടക്കാത്തതിനാൽ പി.എസ്.സി. റാങ്കുപട്ടികയിലുൾപ്പെട്ടിട്ടും ഉദ്യോഗാർഥികൾ പെരുവഴിയിലാണ്.
എറണാകുളം, കോട്ടയം ജില്ലകളിൽ ഒന്നാം റാങ്കുകാർക്കുപോലും ജോലി ലഭിച്ചിട്ടില്ല. കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലെ പട്ടികയുടെ കാലാവധി സെപ്റ്റംബർ 19-ന് അവസാനിക്കും. മറ്റു ജില്ലകളിലേത് നവംബറിലും. സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള കേസ് 18-ന് ഹൈക്കോടതി പരിഗണിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ.
തീരാറായ റാങ്കു പട്ടികകളുടെ കാലാവധി സർക്കാർ നീട്ടിക്കൊടുത്തതിനാൽ, ഇംഗ്ലീഷ് അധ്യാപക നിയമനങ്ങളിലും ഈ നീതിയുണ്ടാവുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.
Content Highlights: Despite a High Court order passed five years ago to create and permanently fill dedicated High School English teacher posts, the Kerala Public Education Department is yet to make permanent appointments, leaving hundreds of PSC rank-listed candidates facing an expiring list.
Published: 11 Aug 2026, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented