തിരുവനന്തപുരം: ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസ് സാമൂഹികശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമ്പോഴും ഈ വിഷയം ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം രാജ്ഭവനിൽനടന്ന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ച് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഫെഡറൽ ഭരണഘടന സംബന്ധിച്ച പാഠഭാഗങ്ങൾക്കൊപ്പം അടുത്തവർഷംമുതൽ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽത്തന്നെ ഇക്കാര്യം ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട് -അദ്ദേഹം വ്യക്തമാക്കി.
Content Highlights: Kerala to Add Governor`s Role in Textbooks
Published: 21 Jun 2025, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented