തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി ശുപാര്‍ശയുടെ ചുവടുപിടിച്ചുള്ള വിദ്യാഭ്യാസച്ചട്ട (കെ.ഇ.ആര്‍.)ഭേദഗതിയില്‍ വിവാദം. ഒന്നുമുതല്‍ 10 വരെയുള്ള സ്‌കൂളിലെ അനധ്യാപകര്‍ക്ക് അവധി അനുവദിക്കാനുള്ള അധികാരം ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയതാണ് ഭേദഗതി. ഇതേത്തുടര്‍ന്ന്, ഹൈസ്‌കൂളിലെ അനധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലെ ജോലിയും ചെയ്യണമെന്ന് പല എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരും ആവശ്യപ്പെട്ടത് പ്രശ്‌നമായി.

To advertise here,

ഇതിനുപുറമേ, തിരുവനന്തപുരം കണിയാപുരത്ത് ഹൈസ്‌കൂള്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാനുള്ള അധികാരം ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനു നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിറക്കി. ഖാദര്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള സ്‌കൂള്‍ ഏകീകരണം പൂര്‍ത്തിയായിട്ടില്ലെന്നിരിക്കേ, അനധ്യാപകരെക്കൊണ്ട് അമിതജോലി ചെയ്യിക്കുന്നതിനെതിരേ കേരള നോണ്‍-ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കി.ഹയര്‍സെക്കന്‍ഡറിയില്‍ മതിയായ അനധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.