
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ്-ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്)-18, കോണ്‍സ്റ്റബിള്‍ (കാര്‍പെന്റര്‍)-56, കോണ്‍സ്റ്റബിള്‍ (മേസണ്‍)-31, കോണ്‍സ്റ്റബിള്‍ (പ്ലംബര്‍)-21 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത
സബ്-ഇന്‍സ്‌പെക്ടര്‍: പന്ത്രണ്ടാംക്ലാസും ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി പരീക്ഷയില്‍ വിജയവും. സെന്‍ട്രല്‍ നഴ്‌സിങ് കൗണ്‍സിലിലോ സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലിലോ രജിസ്റ്റര്‍ചെയ്തിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി: 2022 സെപ്റ്റംബര്‍ 15-ന്, 21-നും 30-നും മധ്യേ.
കോണ്‍സ്റ്റബിള്‍: പത്താംക്ലാസ് വിജയവും മേസണ്‍/കാര്‍പെന്റര്‍/പ്ലംബര്‍ ട്രേഡിലുള്ള ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും. പ്രായപരിധി: 2022 സെപ്റ്റംബര്‍ 17-ന്, 18-നും 23-നും മധ്യേ.
ഇരുതസ്തികകളിലും സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/സ്‌കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ: https://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് 17 മുതലും കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഓഗസ്റ്റ് 19 മുതലും അപേക്ഷിക്കാം. സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 200 രൂപ ഫീസടയ്ക്കണം. സ്ത്രീകള്‍ക്കും വിമുക്തഭടന്മാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സബ്-ഇന്‍സ്‌പെക്ടര്‍: സെപ്റ്റംബര്‍ 15, കോണ്‍സ്റ്റബിള്‍:സെപ്റ്റംബര്‍ 17.
Content Highlights: ITBP Sub Inspector (SI) Recruitment 2022
Published: 20 Aug 2022, 05:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented