ബെംഗളൂരു: ഐ.എസ്.ആർ.ഒയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലേക്ക് (യു.ആർ.എസ്.സി.) വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 29 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

To advertise here,

ബിരുദധാരികൾ, ഡിപ്ലോമ യോഗ്യതയുള്ളവർ, കൊമേഴ്സ് വിദ്യാർഥികൾ എന്നിവർക്കായി ആകെ 410 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഴിവുകളും സ്റ്റൈപ്പൻഡും

പരിശീലന കാലയളവിൽ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. തസ്തിക തിരിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:

തസ്തികഒഴിവുകൾ പ്രതിമാസ സ്റ്റൈപ്പൻഡ് 
ഗ്രാജുവേറ്റ് അപ്രന്റീസ്220₹12,300
ടെക്നീഷ്യൻ അപ്രന്റീസ്120₹10,900
കമേഴ്ഷ്യൽ അപ്രന്റീസ്70₹10,900

എങ്ങനെ അപേക്ഷിക്കാം?

  1. nats.education.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

  2. പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

  3. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  4. ലഭ്യമായ അപ്രന്റീസ്ഷിപ്പ് ലിസ്റ്റിൽ നിന്ന് യു.ആർ.എസ്.സി. ഐ.എസ്.ആർ.ഒ. തിരഞ്ഞെടുക്കുക.

  5. അനുയോജ്യമായ അപ്രന്റീസ് തസ്തികയിൽ ക്ലിക്ക് ചെയ്യുക.

  6. വ്യക്തിഗത വിവരങ്ങളും യോഗ്യതകളും കൃത്യമായി പൂരിപ്പിക്കുക.

  7. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

  8. അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ

പൂർണ്ണമായും അക്കാദമിക് യോഗ്യതയുടെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

  • യോഗ്യതാ പരീക്ഷയിൽ (ഡിഗ്രീ / ഡിപ്ലോമ) ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഐ.എസ്.ആർ.ഒ ഉദ്യോഗാർഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി വിളിക്കും. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തുന്നവർക്ക് യാത്രാബത്ത ലഭിക്കില്ല.

  • പരിശോധനയ്ക്ക് ശേഷം അക്കാദമിക് മാർക്ക് മുൻനിർത്തി മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.