
ഇന്ത്യയിൽനിന്നുള്ള യുവാക്കൾ ഉപരിപഠനത്തിനായും ജോലിതേടിയുമെല്ലാം വിദേശങ്ങളിലേയ്ക്ക് ഒഴുകുകയാണ് ഇപ്പോൾ. പലർക്കും വിദേശത്ത് മെച്ചപ്പെട്ട തൊഴിൽ- ജീവിത സാഹചര്യങ്ങൾ ലഭിക്കുന്നുമുണ്ട്. എന്നാൽ, എല്ലായ്പോഴും കാര്യങ്ങൾ അത്ര സുഖകരമായിരിക്കണമെന്നുമില്ല. കാനഡയിലെ ബ്രാംറ്റണിലെ തന്തൂരി റെസ്റ്റോറന്റിന് മുന്നില്‍ വെയിറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി വരിനില്‍ക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികളുടെ നീണ്ട ക്യൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
എക്സില്‍ മേഘ് അപ്ഡേറ്റസ് എന്ന പ്ലാറ്റ്ഫോമില്‍നിന്നാണ് വീഡിയോ പോസ്റ്റ്ചെയ്തിരിക്കുന്നത്. ബ്രാംറ്റണില്‍ തുടങ്ങുന്ന പുതിയ റെസ്റ്റോറന്റിലേക്കുള്ള വെയിറ്റര്‍മാരുടെ പരസ്യം കണ്ട് അഭിമുഖത്തിനായെത്തിയ ഇന്ത്യക്കാരടക്കമുള്ളവരുടെ നിരയുടെ വീഡിയോ 'ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍' എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രൂഡോയുടെ കാനഡയില്‍ കനത്ത തൊഴിലില്ലായ്മയോ? ഉള്ളില്‍ വലിയ ആശകളുമായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പുനര്‍വിചിന്തനം നടത്തുക എന്നും അടിക്കുറിപ്പില്‍ കാണാം. അതേസമയം, ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഭക്ഷണശാലകളിലെ വെയിറ്റര്‍, വിളമ്പുകാര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖത്തിനായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ദൃശ്യത്തില്‍ കാണുന്ന നിരയിലുള്ളതെന്നാണ് റിപ്പോർട്ട്. പഠനത്തിനും ജോലിക്കുമായി കാനഡയിലെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങളെചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
Content Highlights: Indian Students In Canada Queue For Waiter Jobs
Published: 06 Oct 2024, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented