ഐ.ഡി.ബി.ഐ. ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണുള്ളത്. www.idbibank.in വഴി ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 20-നായിരിക്കും പരീക്ഷ.
20-25 പ്രായപരിധിയിലുള്ള ബിരുദധാരികള്‍ക്കാണ് അവസരം.എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വര്‍ഷവും പി.ഡബ്ല്യു.ഡി വിഭാഗത്തിലുള്ളവര്‍ക്ക് പത്ത് വര്‍ഷവും വിമുക്ത ഭടന്മാര്ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ട്
ബെംഗളൂരുവിലെ ഐ.ഡി.ബി.ഐ. മണിപ്പാല്‍ സ്കൂള്‍ ഓഫ് ബാങ്കിങ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് (പി.ജി.ഡി.ബി.എഫ്.) കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് നിയമനം ലഭിക്കുക.
ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി. കോഴ്സ് ഫീസ്: 3 ലക്ഷം രൂപയും ജി.എസ്.ടിയും. 1000 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWD വിഭാഗത്തിലുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്. വിശദമായ വിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
Content Highlights: IDBI Recruitment 2023, Junior Assistant Manager, bank jobs, latest news
Published: 17 Sept 2023, 02:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented