ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിനെ സംബന്ധിച്ച് 2024 ഏറ്റവും ഭാഗ്യം നിറഞ്ഞ വര്‍ഷമാണ്. കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി എന്നായിരുന്നു 2024 തുടക്കത്തിലെ ഗുകേഷിന്റെ നേട്ടമെങ്കില്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന ചരിത്രത്തോടെയാണ് ഗുകേഷിന്റെ 2024 അവസാനിച്ചത്. ഇതിനുപുറമേ രാജ്യം നല്‍കുന്ന കായികബഹുമതികളിലൊന്നായ ഖേല്‍രത്‌നയും ഗുകേഷിനെ തേടിയെത്തി. ജീവിതത്തിലെ, കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള കാലഘട്ടത്തിലൂടെയാണ് 18 വയസ്സുകാരന്‍ ഗുകേഷ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതില്‍ സാമ്പത്തിക നേട്ടവും മുന്‍പന്തിയിലാണ്.
2024ല്‍ ഗുകേഷിന്റെ വരുമാനത്തെ കുറിച്ച് ചെസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്, കഴിഞ്ഞ വര്‍ഷം മാത്രം സമ്മാനത്തുകയായി 15,77,842 ഡോളര്‍ ഗുകേഷ് സ്വന്തമാക്കിയെന്നാണ്, അതായത്. ഏകദേശം 13.6 കോടി രൂപ. തമിഴ്‌നാട് സര്‍ക്കാര്‍ ഗുകേഷിന് നല്‍കിയ സമ്മാനത്തുകയ്ക്ക് പുറമേയുള്ള കണക്കുകളാണിത്. ലോകചാമ്പ്യന്‍ഷിപ്പ് വിജയിച്ച ഗുകേഷിന് 5 കോടി രൂപ സമ്മാനമായി കൈമാറുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ് സ്വന്തമാക്കിയതിന് പിന്നാലെ ഒരു മേഴ്‌സിഡെസ് ബെന്‍സ് ഇ ക്ലാസ് കാറായിരുന്നു ഗുകേഷ് പഠിക്കുന്ന വേലമ്മാള്‍ സ്‌കൂളില്‍ നിന്ന് അവന് സമ്മാനമായി കിട്ടിയത്. 2024ല്‍ എട്ട് വലിയ മത്സരങ്ങളിലാണ് ഗുകേഷ് പങ്കെടുത്തത്.
ചെസ്.കോം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024ല്‍ രണ്ട് ചെസ് താരങ്ങള്‍ മാത്രമാണ് പത്ത് ലക്ഷം ഡോളറിലധികം സമ്പാദിച്ചത്. ആറ് താരങ്ങള്‍ നാല് ലക്ഷം ഡോളര്‍ വീതവും 17 താരങ്ങള്‍ ഒരു ലക്ഷം ഡോളറിലധികവും സമ്പാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരം കൊനേരു ഹംപിയും ഇക്കൂട്ടത്തിലുണ്ട്.
ഡി ഗുകേഷ്. ഡിങ് ലിറെന്‍, അലിറെസ് ഫിറൗസ്ജ,മാഗ്നസ് കാള്‍സണ്‍ എന്നിങ്ങനെയാണ് വരുമാനത്തില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ഒരു ലക്ഷം ഡോളറിവധികം സമ്പാദിച്ചവരില്‍ ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ആര്‍ പ്രജ്ഞാനന്ദയുമും അര്‍ജുന്‍ എരിഗെയ്‌സിയുമുണ്ട്.
യു.എസ് പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനത്തേക്കാളും കൂടുതലാണ് ചെസ്സ് താരങ്ങള്‍ നേടിയ ഈ തുക. നാല് ലക്ഷം ഡോളറാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനം. ഇതിനുപുറമേ 50,000 ഡോളര്‍ അധിക ചെലവുകള്‍ക്കായും 100000 ഡോളര്‍ യാത്രാചെലവിനായും 19000 ഡോളര്‍ വിനോദചെലവുകള്‍ക്കായും അനുവദിക്കും.
Content Highlights: Gukesh earns INR 13.6 crore from prize money alone in 2024,two times more than US President's income
Published: 11 Jan 2025, 08:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented