കണ്ണൂർ: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക്ഷോപ്പ്‌ ഇൻസ്ട്രക്ടർ ഇൻ ഇലക്‌ട്രിക്കൽ എൻജിനിയറിങ് തസ്തികയിലെ ഒരു ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത (ബന്ധപ്പെട്ടവിഷയത്തിൽ ഡിപ്ലോമ/തത്തുല്യം), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഏഴിന് രാവിലെ 10.30-ന്‌ ടെക്നിക്കൽ ഹൈസ്കൂളിൽ അഭിമുഖത്തിന്‌ ഹാജരാകണം.

To advertise here,