കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡിവലപ്മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൽട്ടന്റ്‌സ്) ലിമിറ്റഡ് മുഖേന ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 200 ഒഴിവുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തിപരിചയവും. പ്രായപരിധി: 40 വയസ്സ്. ഇന്റർവ്യൂ മേയ് രണ്ടാംവാരത്തിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമൻഭാഷാപരിശീലനം ഒഡെപെക്കിന്റെ പരിശീലനകേന്ദ്രങ്ങളിൽ നൽകും.

To advertise here,

നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കും. ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക. വിവരങ്ങൾക്ക്: 0471-2329440/41/42/43/45 | 7736496574.