യൂറോപ്പിലെ സ്വസ്ഥമായ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് പാരിസ് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ എന്‍ജിനീയര്‍ നടത്തിയ രൂക്ഷമായ നിരീക്ഷണം ഓണ്‍ലൈനില്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇത്തരമൊരു മാതൃക എത്രനാള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു
ഫ്രാന്‍സില്‍ താമസിക്കുന്ന എന്‍ജിനിയറായ അഖിലേഷാണ് ഇതിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അസാധാരണമായ അയഞ്ഞ തൊഴില്‍ സംസ്‌കാരമാണ് യുറോപ്പിലുള്ളതെന്ന് അഖിലേഷ് പറയുന്നു.
ദൈര്‍ഘ്യമേറിയ ഉച്ചഭക്ഷണ ഇടവേളകളുണ്ടെന്നും ജോലി സമയത്തിന് ശേഷം ഇമെയില്‍ അയക്കുന്നതിനുള്ള കര്‍ശന വിലക്കുകുണ്ടെന്നും ഇദേഹം പറയുന്നു. ഇത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള തിരക്കിട്ട ജോലി സംസ്‌കാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് അഖിലേഷിന്റെ അഭിപ്രായം.
'നിലവിലെ 'വര്‍ക്ക്-ലൈഫ് ബാലന്‍സ്' വെച്ച് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ എത്രനാള്‍ നിലനില്‍ക്കുമെന്ന് എനിക്ക് ശരിക്കും അറിയില്ല,' അദ്ദേഹം പറയുന്നു.
വൈകുന്നേരം 6 മണിക്ക് ശേഷം ഇമെയിലുകള്‍ അയച്ചാല്‍ യൂറോപ്പിലെ ജീവനക്കാര്‍ക്ക് പിഴ ലഭിക്കാം. വെറും 30 മിനിറ്റ് ഉച്ചഭക്ഷണ ഇടവേളയെടുത്താല്‍ അത് ആളുകളുടെ നെറ്റി ചുളിപ്പിക്കും. പകരം, ദൈര്‍ഘ്യമേറിയ ഉച്ചവേളകളും ദീര്‍ഘകാല അവധിക്കാലങ്ങളും സാധാരണമാണെന്ന് തോന്നുന്നു- അഖിലേഷ് പോസ്റ്റില്‍ പറയുന്നു.
'വൈകുന്നേരം 6 മണിക്ക് ശേഷം സഹപ്രവര്‍ത്തകന് ഇമെയില്‍ അയച്ചാല്‍ നിങ്ങള്‍ക്ക് പിഴ ലഭിക്കാം. ഒന്നര മണിക്കൂറിന് പകരം 30 മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ ഭ്രാന്തനാണ്,' അഖിലേഷ് പറഞ്ഞു.
അടിസ്ഥാനപരമായ അവകാശമെന്ന പോലെ ഓഗസ്റ്റ് മാസത്തില്‍ ഈ ഭൂഖണ്ഡം മുഴുവന്‍ അവധിയെടുക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്യുന്നത് കാണുന്നില്ല പകരം അവര്‍ ഉല്ലാസയാത്ര ചെയ്യുന്നത് കാണുന്നു.
Content Highlights: European Work Culture: Relaxed or Unsustainable?
Published: 02 Jul 2025, 04:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented