വര്‍ഷങ്ങളോളം പഠനത്തിനായി ചെലവഴിച്ചതിന് ശേഷം തന്റെ വരുമാനത്തിലുണ്ടായ വലിയ ഇടിവും തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് ഡോ. വംശി കൃഷ്ണ. എക്‌സില്‍ ഇദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

To advertise here,

തന്റെ മാസ ശമ്പളത്തിലെ ഇടിവ് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. 

'1.57 ലക്ഷത്തില്‍ നിന്ന് 61.3 ലക്ഷമായും പിന്നീട് 54.5 ലക്ഷമായും കുറഞ്ഞു. യുജിക്ക് വേണ്ടി 2 വര്‍ഷം കളഞ്ഞു. ഇപ്പോള്‍ ഇനിയും 2 വര്‍ഷം. എന്റെ കഴിവിന്റെ പരമാവധി നല്‍കിയെന്നാണ് കരുതിയത്. എന്നാല്‍ ഏറ്റവും പിറകിലായി പോവുകയാണ് ചെയ്തത്'- ഡോ. വംശി കൃഷ്ണ കുറിച്ചു.

'കഠിനാധ്വാനം ചെയ്തിട്ടും ഒരിടത്ത് കുടുങ്ങിപ്പോകുന്നത് വളരെ മോശം അവസ്ഥയാണ്. കൂടുതല്‍ കഴിവുണ്ടെന്ന് അറിഞ്ഞിട്ടും പിന്നോട്ട് പോകുന്നത് വിഷമകരമാണ്. ഒരു പരാജയമായി തോന്നുന്നു.'

വംശിയുടെ സത്യസന്ധമായ ഈ തുറന്നുപറച്ചിലിന് ഓണ്‍ലൈനില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി പേര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചു.

ദയവായി ശക്തനായിരിക്കുക. ആ അവസ്ഥ എനിക്കറിയാം- ഒരാള്‍ കമന്റ് ചെയ്തു. ഒരാളുടെ കഴിവിന്റെയോ വിജയത്തിന്റെയോ അളവുകോലല്ല ബിരുദങ്ങള്‍'' എന്ന് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. എംഡി, എംഎസ് പോലുള്ള പരമ്പരാഗത വഴികള്‍ക്ക് പകരം മറ്റ് തൊഴില്‍ മേഖലകള്‍ പരിഗണിക്കണമെന്ന് പലരും ഡോക്ടറെ ഉപദേശിച്ചു.