ഇന്ത്യയിലെ പൈലറ്റുമാർക്ക്‌ വിമാനം പറത്താൻ ഇനി ‘കൈയിൽ’ ലൈസൻസ് വേണമെന്ന് നിർബന്ധമില്ല. മൊബൈൽഫോൺ മറക്കാതിരുന്നാൽമതി. എന്താണെന്നല്ലേ? പരമ്പരാഗത ലൈസൻസിനുപകരം ഡിജിറ്റൽ ലൈസൻസായ ഇലക്‌ട്രോണിക് പേഴ്‌സണൽ ലൈസൻസ് (ഇ.പി.എൽ.) പൈലറ്റുമാർക്ക്‌ ലഭ്യമാക്കുന്ന ലോകത്തെ രണ്ടാം രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ചൈനയാണിത് ആദ്യമായി നടപ്പിൽവരുത്തിയത്.

To advertise here,

വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ മധ്യപ്രദേശിലെ ജബൽപുർ സ്വദേശി ഇഷിതാ ഭാർഗവ എന്ന 22-കാരി പൈലറ്റാണ് ഇന്ത്യയിലെ ആദ്യ ഇ.പി.എല്ലിന് ഉടമയായത്. ഇ.ജി.സി.എ. എന്ന മൊബൈൽ ആപ്പ് വഴി ഉപയോഗിക്കാവുന്ന ഡിജിറ്റൽ ലൈസൻസിൽ പൈലറ്റിന്റെ ഫ്ലൈയിങ് റെക്കോഡുകളെല്ലാം ഉണ്ടാകും. വിവിധ ഘട്ടങ്ങളായാകും പദ്ധതി നടപ്പാക്കുക. വ്യോമയാനമേഖലയിലെ ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തിൽത്തന്നെ ശക്തിപ്പെടുത്തുന്നതിൽ ഇ.പി.എൽ. വലിയ പങ്കുവഹിക്കും.