
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്‌നോളജി (ഡി.ബി.ടി.) വകുപ്പ് നല്‍കുന്ന റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. യുവഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരിശീലനം നല്‍കി ബയോളജി, ബയോടെക്‌നോളജി മേഖലകളില്‍ മികച്ച മനുഷ്യവിഭവശേഷി രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
സ്‌റ്റൈപ്പന്‍ഡ്
രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, നോണ്‍പ്രോഫിറ്റ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവ വഴിയാകും പദ്ധതി നടപ്പാക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുവര്‍ഷം പദ്ധതിയില്‍ തുടരാം. ആദ്യവര്‍ഷം കഴിയുമ്പോള്‍ ഗവേഷണപുരോഗതിയുടെ വിലയിരുത്തലുണ്ടാകും. അസാധാരണ ഗവേഷണമികവും പുരോഗതിയും പ്രകടിപ്പിച്ചാല്‍ കാലാവധി നാലുവര്‍ഷംവരെ നീട്ടാം.
പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 55,000 രൂപയാണ്. പ്രതിവര്‍ഷ റിസര്‍ച്ച് കണ്ടിജന്‍സി ഗ്രാന്റ് 50,000 രൂപയും. മൈനര്‍ എക്വിപ്‌മെന്റ്, കണ്‍സ്യൂമബിള്‍സ്, കണ്ടിജന്‍സീസ്, ഡൊമസ്റ്റിക് ട്രാവല്‍ എന്നിവയ്ക്ക് ഗ്രാന്റ് ഉപയോഗിക്കാം. എച്ച്.ആര്‍.എ.യും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ സീനിയര്‍ ശാസ്ത്രജ്ഞരുടെ മെന്ററിങ് ലഭിക്കാനും അവരുടെ ആധുനിക ഗവേഷണസജ്ജീകരണങ്ങള്‍ ഉപയോഗിക്കാനും അവസരം ലഭിക്കാം.
യോഗ്യത
അപേക്ഷകര്‍ക്ക് സയന്‍സ്/എന്‍ജിനിയറിങ് മേഖലയിലെ പിഎച്ച്.ഡി. ബിരുദമോ, മെഡിസിനിലെ ഏതെങ്കിലും മേഖലയിലെ എം.ഡി./എം.എസ്. ബിരുദമോ വേണം. ബയോടെക്‌നോളജി, ലൈഫ് സയന്‍സസ് മേഖലകളില്‍ ഗവേഷണതാത്പര്യം, മികച്ച അക്കാദമിക് ചരിത്രം എന്നിവയും വേണം.
പിഎച്ച്.ഡി./എം.ഡി./എം.എസ്. തിസീസ് നല്‍കിയവര്‍ക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം ഉയര്‍ന്ന പ്രായപരിധി 3.1.2025ന് പുരുഷന്‍മാര്‍ക്ക് 40ഉം വനിതകള്‍ക്ക് 45ഉം ആയിരിക്കും.
അപേക്ഷ നല്‍കുമ്പോള്‍ ജോലിയുള്ളവര്‍ക്കും (സ്ഥിരം, കരാര്‍) അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫെലോഷിപ്പ് ലഭിക്കാന്‍ ജോലി ഉപേക്ഷിക്കേണ്ടിവരും.
തിരഞ്ഞെടുക്കുന്ന ഹോസ്റ്റ് സ്ഥാപനം അഡ്മിനിസ്‌ട്രേറ്റീവ്, ഇന്‍ഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങള്‍ അസോസിയേറ്റിന് നല്‍കണം.
പിഎച്ച്.ഡി. ഗൈഡ്/കോഗൈഡിനൊപ്പം ഗവേഷണം നടത്താനോ പിഎച്ച്.ഡി./എം.ഡി./എം.എസ്. നേടിയ സ്ഥാപനം പദ്ധതിക്ക് തിരഞ്ഞെടുക്കാനോ പറ്റില്ല. മെന്റര്‍, ഇന്ത്യയിലെ അംഗീകൃതസ്ഥാപനത്തില്‍ ഒരു റഗുലര്‍ അക്കാദമിക്/റിസര്‍ച്ച് സ്ഥാനം വഹിക്കുന്നുണ്ടായിരിക്കണം; സയന്‍സ്/എന്‍ജിനിയറിങ് പിഎച്ച്.ഡി./എം.ഡി./എം.എസ്. ബിരുദം ഉണ്ടായിരിക്കണം. ഓണററി പ്രൊഫസര്‍മാര്‍, എമിററ്റസ് പ്രൊഫസര്‍മാര്‍/ശാസ്ത്രജ്ഞര്‍, ഡി.ബി.ടി. ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസര്‍മാര്‍ തുടങ്ങിയവര്‍ക്കും റിസോഴ്‌സസ് ലബോറട്ടറി സൗകര്യങ്ങള്‍ എന്നിവ അവര്‍ക്ക് ലഭ്യമാണെങ്കില്‍ മെന്റര്‍ ആകാം.
ഒരുസമയത്ത് ഒരു മെന്റര്‍ക്ക് രണ്ടില്‍ക്കൂടുതല്‍ റിസര്‍ച്ച് അസോസിയേറ്റുകള്‍ പാടില്ല.
അപേക്ഷ
വിശദമായ വിജ്ഞാപനം dbtindia.gov.in - ല്‍ ലഭ്യമാണ് (ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ്). അപേക്ഷ, വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ജനുവരി മൂന്നുവരെ നല്‍കാം. സഹായങ്ങൾക്ക്: ra.dbt@rcb.res.in | 0129 2848531
വിശദാംശങ്ങൾക്ക്: www.myscheme.gov.in/schemes/ra
Content Highlights: department of biotechnology research associateship
Published: 06 Dec 2024, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented