തൊഴില്‍ പരസ്യങ്ങള്‍ കാണാറില്ലേ. ഫ്രഷേഴ്‌സിനെ ക്ഷണിക്കുന്നു, ഇത്ര വര്‍ഷം പ്രവൃത്തിപരിചയമുള്ളവരെ ക്ഷണിക്കുന്നു എന്നൊക്കെയാവും കമ്പനികള്‍ / സ്ഥാപനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന നിബന്ധനകള്‍. ഓരോ ജോലിയുടെയും തസ്തികയുടെയും സ്വഭാവമനുസരിച്ചായിരിക്കും നിബന്ധനകള്‍ വെയ്ക്കുക. മികവാര്‍ന്ന ജീവനക്കാരെ ലഭിക്കുന്നതിനുവേണ്ടിയാണ് കമ്പനികള്‍ പ്രവൃത്തിപരിചയമുള്ളവരെ ക്ഷണിക്കുന്നത്.
എന്നാല്‍ വിചിത്രമായ നിബന്ധന മുന്നോട്ടുവെച്ച് നിയമനം നടത്തി വിജയിച്ച സംഭവം വിവരിക്കുകയാണ് ഗോസ്റ്റ്‌റൈറ്റിങ് ഏജന്‍സി കമ്പനി ഉടമ തസ്‌ലീം അഹ്‌മദ് ഫത്തേഹ്. കമ്പനിയുടെ സി.ഇ.ഒ. പോസ്റ്റിലേക്കായിരുന്നു നിയമനം. ആ വ്യക്തിയാണ് സ്ഥാപനത്തിന് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കി കൊടുത്തതെന്നും കമ്പനിയുടമ വ്യക്തമാക്കുന്നു.
'എന്റെ ഏറ്റവും വിജയകരമായ ജോലി നിയമനത്തിന് പൂജ്യം എക്‌സ്പീരിയന്‍സാണ് ഉണ്ടായിരുന്നതെന്ന് ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് പങ്കുവെച്ചു. ആ പെണ്‍കുട്ടി ഇതുവരെ ഒരു സി.വി. പോലും അയച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. സി.വി. അയക്കുന്നതിന് പകരമായി എന്തുകൊണ്ട് തന്നെ ജോലിക്കെടുക്കണമെന്ന വീഡിയോ ആപ്ലിക്കേഷന്‍ ഉണ്ടാക്കി അത് ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചു.
എണ്ണൂറിലധികം അപേക്ഷകരില്‍നിന്ന് ഞാന്‍ പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു. ആറുമാസങ്ങള്‍ക്കിപ്പുറം, അദ്ദേഹം ഇപ്പോള്‍ കമ്പനിയില്‍ എന്നോടൊപ്പം തുല്യപങ്കാളിയാണ്. 'എന്റെ എല്ലാ ഏജന്‍സി പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോവുന്നത് ആ പെണ്‍കുട്ടിയാണ്. അവര്‍ ജോലിയില്‍ പ്രവേശിച്ചതോടെ ക്ലയന്റ്‌സ് വ്യൂവേഴ്‌സിന്റെ എണ്ണം കഴിഞ്ഞമാസം 30 മില്യണായി (ഓരോ ദിവസവും ഓരോ മില്യണ്‍)- സി.ഇ.ഒ.യുടെ നേട്ടങ്ങള്‍ എണ്ണിക്കൊണ്ട് തസ്‌ലീം പറഞ്ഞു.
ഒരുതരി പ്രവൃത്തിപരിചയവുമില്ലാത്ത, ഇതുവരെ ഒരുവട്ടംപോലും ഏതെങ്കിലും ജോലിക്കായി സി.വി. അയക്കാത്ത ലൈബ എന്ന പെണ്‍കുട്ടിയെയാണ് ഫത്തേഹ് എണ്ണൂറിലധികം അപേക്ഷകരില്‍നിന്ന് തിരഞ്ഞെടുത്തിരുന്നത്. അവളാണ് കമ്പനിയ്ക്ക് വിജയങ്ങളെല്ലാം കൊണ്ടുവന്നത്. തുടര്‍ന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കമ്പനി മാനേജര്‍മാര്‍ക്ക് മുന്നില്‍ അദ്ദേഹം ചില നിര്‍ദേശങ്ങളും വെയ്ക്കുന്നു. എല്ലാ ജോലികളുടെയും 99 ശതമാനം കാര്യങ്ങളും പഠിച്ചെടുക്കാനാവുന്നതേയുള്ളൂ. ലൈബ അതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ്. മികച്ച റെസ്യൂമെ ഉള്ള വ്യക്തിയായിരിക്കില്ല നിങ്ങളുടെ മികച്ച തൊഴിലാളി. മറിച്ച് പഠിക്കാന്‍ സന്നദ്ധതയുള്ള വ്യക്തിയായിരിക്കും അത്. ആളുകള്‍ക്ക് ഒരവസരം നല്‍കൂ എന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിച്ചു.
Content Highlights: ceo says his most successful hire had zero experience no resume
Published: 13 Oct 2024, 10:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented