2024-25 സാമ്പത്തികവര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് ഈ കമ്പനികളുടെ മൊത്തം നിയമനങ്ങളില്‍ 105 ശതമാനംവരെ കുറവുണ്ടായെന്നാണ് കണക്ക്.

മുംബൈ: രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ നിയമനങ്ങൾക്ക് വേഗം കുറയുന്നു. നടപ്പുസാമ്പത്തികവർഷം ആദ്യ ഒൻപതുമാസത്തിൽ അഞ്ചുമുൻനിര കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ് എന്നീ കമ്പനികളിലായി മുൻവർഷത്തെ അപേക്ഷിച്ച് ആകെ 249 പേരുടെ കുറവാണുണ്ടായത്. ടിസിഎസ് ഒഴികെയുള്ള നാലുകമ്പനികളിൽ ജീവനക്കാരുടെ എണ്ണം നേരിയതോതിലെങ്കിലും കൂടിയിട്ടുണ്ട്. എന്നാൽ, ടിസിഎസിൽ പിരിച്ചുവിട്ടതും കൊഴിഞ്ഞുപോയതുമായി മൊത്തം ജീവനക്കാരിൽ 25,816 പേരുടെ കുറവുണ്ടായി. ഇതാണ് അഞ്ചു കമ്പനികളും ചേർന്നുള്ള മൊത്തം ജീവനക്കാരുടെ എണ്ണം കുറയാനിടയാക്കിയത്.
ജീവനക്കാരെ പുനർവിന്യസിച്ചുകൊണ്ടിരിക്കുന്ന ടിസിഎസിൽ ഏപ്രിൽ-ജൂൺ കാലയളവിൽ 5,090 പേരെ അധികമായി നിയമിച്ചെങ്കിലും തുടർന്നുള്ള ആറുമാസം ആകെ 30,906 പേർ വിട്ടുപോയി. 13.5 ശതമാനമാണ് കമ്പനിയിലെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. ഡിസംബർ അവസാനമുള്ള കണക്കുപ്രകാരം 5,82,163 പേരാണ് ടിസിഎസിലുള്ളത്. 2025 മാർച്ച് 31-ന് ഇത് 6.07 ലക്ഷമായിരുന്നു. ജൂൺ 31-ന് 6.13 ലക്ഷവും. സ്ത്രീപങ്കാളിത്തം 35.1 ശതമാനം വരും.
ഇൻഫോസിസ് 13,456 പേരെ അധികമായി ഉൾപ്പെടുത്തി. എച്ച്സിഎല്ലിലിത് 2,959 പേരും വിപ്രോയിൽ 8,675 പേരുമാണ്. ടെക് മഹീന്ദ്രയിൽ 477 പേർ അധികമായെത്തി. ഇൻഫോസിസിൽ 13.7 ശതമാനം വരെയാണ് കൊഴിഞ്ഞുപോക്ക്. 39 ശതമാനംവരെ സ്ത്രീപങ്കാളിത്തമുണ്ട്. എച്ച്സിഎൽ ടെക്കിൽ 12.4 ആണ് കൊഴിഞ്ഞുപോക്ക്. മൊത്തം ജീവനക്കാരിൽ 29.5 ശതമാനംവരെ സ്ത്രീകളാണ്. വിപ്രോയിൽ കൊഴിഞ്ഞുപോക്ക് 14.2 ശതമാനമാണ്.
2024-25 സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബർ കാലയളവിനെ അപേക്ഷിച്ച് ഈ കമ്പനികളുടെ മൊത്തം നിയമനങ്ങളിൽ 105 ശതമാനംവരെ കുറവുണ്ടായെന്നാണ് കണക്ക്. എഐ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യേകം കഴിവുള്ളവരെയാണ് ഐടി കമ്പനികൾ ഇപ്പോൾ കൂടുതലായി തേടുന്നത്.
കമ്പനി തിരിച്ചുള്ള വിശകലനം
|
| ജീവനക്കാരുടെ എണ്ണത്തിലെ മാറ്റം | കൊഴിഞ്ഞുപോക്ക് | സ്ത്രീ പങ്കാളിത്തം |
|---|---|---|---|
| TCS | 25,816 (കുറവ്) | 13.5% | 35.1% |
| Infosys | 13,456 (വർധനവ്) | 13.7% | 39.0% |
| Wipro | 8,675 (വർധനവ്) | 14.2% | ലഭ്യമല്ല |
| HCL Tech | 2,959 (വർധനവ്) | 12.4% | 29.5% |
| Tech Mahindra | 477 (വർധനവ്) | ലഭ്യമല്ല | ലഭ്യമല്ല |
Published: 19 Jan 2026, 02:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented