ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍ നേരിടുന്ന വൈകാരിക സംഘര്‍ഷങ്ങളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സമ്പര്‍ക്ക് സച്ദേവ. മുംബൈ ആസ്ഥാനമായുള്ള സിഇഒയും സ്ഥാപകനുമാണ് ഇദേഹം. ഒന്നിനുപിറകെ ഒന്നായി നിരവധി പേരെ പിരിച്ചുവിടേണ്ടി വന്ന ദിവസത്തെക്കുറിച്ചായിരുന്നു പോസ്റ്റ്. 25 പേരെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുഭവിച്ച സംഘര്‍ഷത്തെ കുറിച്ച് ലിങ്ക്ഡ് ഇന്നിലാണ് അദേഹം അനുഭവം പങ്കുവെച്ചത്.
വികാരങ്ങളൊന്നും പ്രകടിപ്പിക്കാതെ 'വികാരരഹിതനായി'രിക്കാന്‍ മാനേജ്‌മെന്റ് തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ആവശ്യപ്പെട്ടതുപോലെ സച്ദേവ ചെയ്‌തെങ്കിലും, പിരിച്ചുവിടേണ്ടി വന്ന ഓരോ ജീവനക്കാരനെയും അദ്ദേഹം ഓര്‍ത്തു. അവരില്‍ ഒറ്റയ്ക്ക് ഒരു കുട്ടിയെ വളര്‍ത്തുന്ന ഒരമ്മയും, രണ്ട് കുട്ടികളുടെ പിതാവും ഉണ്ടായിരുന്നു.
താങ്കള്‍ ഇവിടെയുണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ തുടര്‍ന്നത്. ഇന്ന് താങ്കള്‍ എന്നോട് പോകാന്‍ പറയുന്നു, അതിനാല്‍ ഞാന്‍ പോകുന്നു- പിരിച്ചുവിട്ടവരില്‍ ഒരാള്‍ തന്നോട് ഇങ്ങനെ പറഞ്ഞെന്ന് സമ്പര്‍ക്ക് പോസ്റ്റില്‍ പറയുന്നു.
നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തി.
നേതൃത്വം എളുപ്പമുള്ള ഒന്നല്ല, അത് ഉറപ്പാണ്. അവരുടെ മുഖങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുകയും, കോര്‍പ്പറേറ്റ് ലോകത്ത് അനുകമ്പയ്ക്കുവേണ്ടി വാദിക്കാന്‍ ആ അനുഭവം ഉപയോഗിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്റെ സല്യൂട്ട്- ഒരാള്‍ കമന്റ് ചെയ്തു
'ഞാന്‍ ഈ രണ്ട് സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്, അതിന്റെ ഭാരം എത്രത്തോളമാണെന്ന് എനിക്ക് കൃത്യമായി അറിയാം- മറ്റൊരാള്‍ കമന്റ് ചെയ്തു
Content Highlights: A CEO`s LinkedIn post about the emotional toll of firing employees has sparked a discussion
Published: 19 Aug 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented