ബിരുദത്തിനുശേഷം സായുധസേനകളില്‍ ഓഫീസറാകാന്‍ അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (സി.ഡി.എസ്.ഇ.) (I) 2025-ന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി, ഓഫീസര്‍ നിയമനത്തിലേക്കു നയിക്കുന്ന കോഴ്‌സുകളിലേക്ക് മൊത്തം 457 പേര്‍ക്ക് പ്രവേശനം നല്‍കും.

To advertise here,

ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐ.എം.എ.), ദെഹ്‌റാദൂണ്‍- 100 ഒഴിവുകള്‍, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല- 32, എയര്‍ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്- 32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ.) ചെന്നൈ- 275 (പുരുഷന്മാര്‍), 18 (വനിതകള്‍).

ഒഴിവുകളില്‍ നിശ്ചിത എണ്ണം സീറ്റുകള്‍ ആര്‍മി/നേവി/എയര്‍ഫോഴ്‌സ് വിഭാഗങ്ങളില്‍ എന്‍.സി.സി. 'സി' സര്‍ട്ടിഫിക്കറ്റ് ആര്‍മി വിങ്/നേവി വിങ്/എയര്‍ വിങ്ങുകാര്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. വനിതകളെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനുമാത്രമേ പരിഗണിക്കൂ.

വിദ്യാഭ്യാസയോഗ്യത

•ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി- ഏതെങ്കിലും ബിരുദം

•നേവി- എന്‍ജിനിയറിങ് ബിരുദം

•എയര്‍ഫോഴ്‌സ്- എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ 10+2 തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ച ശേഷമുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം

വിവരങ്ങള്‍ക്ക് upsc.gov.in -ലെ വിജ്ഞാപനം കാണുക. അപേക്ഷ upsconline.gov.in വഴി ഡിസംബര്‍ 31-ന് വൈകീട്ട് ആറുവരെ നല്‍കാം.