തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ ബ്ലോക്ചെയിൻ മികവിന്റെ കേന്ദ്രമായ കേരള ബ്ലോക്ചെയിൻ അക്കാദമി (കെ.ബി.എ.) സംഘടിപ്പിക്കുന്ന ബ്ലോക്‌ചെയിൻ ഉച്ചകോടി ‘ബ്ലോക് ഹാഷ് ലൈവ്’ 15-ന് ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടക്കും.
ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്താനും അറിയാനും ഉച്ചകോടി സഹായിക്കും. ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടാകും.
കാൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ സയൻസ് ഡീൻ പ്രൊഫ. സന്ദീപ് കുമാർ ശുക്ലയാണ് മുഖ്യ പ്രഭാഷകൻ. കേരള ഐ.ടി. സെക്രട്ടറി ഡോ. രത്തൻ യു. കേൽകർ, കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിങ് എസ്.പി. ഹരിശങ്കർ, ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ ഡോ. സന്തോഷ് ബാബു, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം.എസ്. രാജശ്രീ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ശരൺ ജോസഫ്, കെ.ബി.എ. ഡയറക്ടർ ഡോ. എസ്. അഷറഫ് എന്നിവർ പ്രസംഗിക്കും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും blockhashlive.kba.ai
Content Highlights: block chain summit by kerala block chain academy
Published: 14 Dec 2023, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented