പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. 600 ഒഴിവുണ്ട്.
13 ഒഴിവ് കേരളത്തിലാണ്. പരിശീലനം ഒരു വർഷം. ജനറൽ-8, എസ്സി.-1, ഒബിസി-3, ഇഡബ്ല്യുഎസ്.-1 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ.
സ്‌റ്റൈപ്പെൻഡ്: 12,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (കേരളത്തിലേക്ക് മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ഓൺലൈനായി അപേക്ഷിക്കണം.
പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തംകൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ അപേക്ഷയോടൊപ്പം അപ്ഡലോഡ് ചെയ്യണം. അവസാന തീയതി: ജനുവരി 25. വിവരങ്ങൾക്ക് https://bankofmaharashtra.bank.in
Content Highlights: Bank of Maharashtra announces 600 apprentice vacancies for graduates. Stipend ₹12,300. Apply online by Jan 25.
Published: 21 Jan 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented