ബാങ്ക് ഓഫ് ബറോഡയുടെ ഐടി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ, മിഡ്-ലെവൽ തസ്തികകളിലായി ആകെ 23 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സീനിയർ ക്ലൗഡ് എഞ്ചിനീയർ, സീനിയർ എഐ എഞ്ചിനീയർ, യുഐ/യുഎക്സ് ഡിസൈനർ, ആപ്ലിക്കേഷൻ ആർക്കിടെക്റ്റ്, എന്റർപ്രൈസ് ആർക്കിടെക്റ്റ് തുടങ്ങി ഒൻപതോളം തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത
-
ബന്ധപ്പെട്ട വിഷയങ്ങളിൽ (Computer Science/IT/Electronics & Communication) ഫുൾ ടൈം BE/BTech/ME/MTech/MCA ബിരുദം ഉണ്ടായിരിക്കണം.
-
പ്രവൃത്തിപരിചയവും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
പ്രായപരിധി
-
കുറഞ്ഞ പ്രായം: 28 വയസ്സ്.
-
ഉയർന്ന പ്രായം: 40 വയസ്സ് (2026 ജനുവരി 1 അടിസ്ഥാനമാക്കി). ബാങ്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
അപേക്ഷാ ഫീസ്
-
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: 850 രൂപ.
-
എസ്.സി/എസ്.ടി വിഭാഗക്കാർക്ക്: 175 രൂപ.
മറ്റ് നിബന്ധനകൾ:
-
ജോലി സ്വഭാവം: ആദ്യ ഘട്ടത്തിൽ അഞ്ച് വർഷത്തേക്കായിരിക്കും നിയമനം. പ്രകടനം വിലയിരുത്തി ഇത് 10 വർഷം വരെ നീട്ടാവുന്നതാണ്.
-
സിബിൽ സ്‌കോർ: ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 680 സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. ലോൺ ഡിഫോൾട്ടർമാരോ മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ളവരോ അപേക്ഷിക്കാൻ അർഹരല്ല.
-
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ bankofbaroda.in 'Careers' വിഭാഗത്തിലുള്ള 'Current Opportunities' വഴി ഓൺലൈനായി അപേക്ഷിക്കാം.
Content Highlights: Bank of Baroda IT department seeks experienced professionals for contract roles.
Published: 31 Jan 2026, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented