സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍: 55
ഐ.എസ്.ആര്‍.ഒ.യ്ക്ക് കീഴില്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ വിവിധ തസ്തികകളിലായി 55 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.ഡി. (ഇലക്‌ട്രോണിക്‌സ്)-2
യോഗ്യത: ഇലക്‌ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍/ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ്സ്/പവര്‍ ഇലക്ട്രോണിക്‌സ്/വി.എല്‍.സി.ഐ. ഡിസൈന്‍/ മൈക്രോ ഇലക്‌ട്രോണിക്‌സ്/ എംബഡഡ് സിസ്./സിഗ്‌നല്‍ പ്രോസസിങ് പിഎച്ച്.ഡി. തത്തുല്യം.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഫിസിക്‌സ്)-1
യോഗ്യത: ഫിസിക്‌സില്‍ എം.എസ്സി. ബിരുദാനന്തരബിരുദം.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍)-2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എം.ഇ./എം.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ്/ഡീപ്പ് ലേണിങ്/ഇമേജ് പ്രോസസിങ് സ്‌പെഷ്യലൈസെഷന്‍.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍)-1
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എം.ഇ./എം.ടെക്. ഐ.ടി. സെക്യൂരിറ്റി/സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലൈസെഷന്‍.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്‌ട്രോണിക്‌സ്)-7
യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എം.ഇ./എം.ടെക്. ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷന്‍/ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ്സ്/പവര്‍ ഇലക്ട്രോണിക്‌സ്/വി.എല്‍.എസ്.ഐ. ഡിസൈന്‍/ മൈക്രോ സിസ്റ്റം/ എംബഡഡ് സിസ്/സിഗ്‌നല്‍ പ്രോസസിങ് സ്‌പെഷ്യലൈസെഷന്‍.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (മെക്കാനിക്കല്‍)-6
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് എം.ഇ./എം.ടെക്. തെര്‍മല്‍/സ്ട്രക്ചറല്‍/സ്ട്രക്ചറല്‍ അനലിസിസ്/മെറ്റീരിയല്‍ സയന്‍സ്/മെറ്റീരിയല്‍ ടെക്നോളജി/സി.എ.ഡി./സി.എ.ഇ./ഡിസൈന്‍ എന്‍ജിനീയറിങ്/ഇന്‍ഡസ്ട്രി സേഫ്റ്റി എന്‍ജിനീയറിങ് സ്‌പെഷ്യലൈസെഷന്‍.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (സ്ട്രക്ചറല്‍)-1
യോഗ്യത: സട്രക്ചറല്‍/ സിവില്‍ എന്‍ജിനീയറിങ് എം.ഇ./എം.ടെക്.
സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്ട്രിക്കല്‍)-1
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എം.ഇ./എം.ടെക്.
ടെക്നിക്കല്‍ അസിസ്റ്റന്റ്-6
ഇലക്‌ട്രോണിക്‌സ്-3, മെക്കാനിക്കല്‍-1, സിവില്‍-1, ഇലക്ട്രി ക്കല്‍-1
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
ടെക്നിഷ്യന്‍ ബി-28
ഫിറ്റര്‍-6, മെഷിനിസ്റ്റ്-3, ഇലക്‌ട്രോണിക്‌സ്-10, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-2, പ്ലംബര്‍-1, കാര്‍പെന്റര്‍-1, ഇലക്ട്രിഷ്യന്‍-1, ഡ്രോട്സ്മാന്‍ ബി (മെക്കാനിക്കല്‍)-3, കെമിക്കല്‍-1
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ./ എന്‍.ടി.സി./ എന്‍.എ.സി. സര്‍ട്ടിഫിക്കറ്റ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sac.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 14.
സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍: 12
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്.
- നഴ്സ് ബി-2: യോഗ്യത: എസ്.എസ്.എല്‍.സി., ഒന്നാംക്ലാസോടുകൂടിയ മൂന്നുവര്‍ഷത്തെ അംഗീകൃത നഴ്സിങ് ഡിപ്ലോമ.
- ലാബ് ടെക്നീഷ്യന്‍ എ-3 (ജനറല്‍-3): യോഗ്യത: എസ്.എസ്.എല്‍.സി., ഒന്നാംക്ലാസോടുകൂടിയ രണ്ടുവര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി ഡിപ്ലോമ.
- ഫയര്‍മാന്‍ എ-7 (ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-1): യോഗ്യത: എസ്.എസ്.എല്‍.സി.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 100 രൂപ. വിശദവിവരങ്ങള്‍ www.shar.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27.
ഐ.ഐ.എസ്.ടി: 6
തിരുവനന്തപുരത്തെ വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിവിധ തസ്തികളിലായി 6 അവസരം. പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവും യോഗ്യതയും ചുവടെ.
- പോസ്റ്റ് ഡോക്ടറല്‍ ഫെലോ-1: അസ്ട്രോണമി/അസ്ട്രോഫിസിക്‌സില്‍ പിഎച്ച്.ഡി. അല്ലെങ്കില്‍ തത്തുല്യം.
- റിസര്‍ച്ച് അസിസ്റ്റന്റ്-1: സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ പി.എച്ച്ഡി./എം.ഫില്‍/ബിരുദാനന്തരബിരുദം.
- ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍-1: സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തബിരുദം.
- ജൂനിയര്‍ റിസര്‍ച്ച് ഫെലോ-1: ഫിസിക്‌സ്/അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്‌സ്/സ്പേസ് ഫിസിക്‌സ് എം.എസ്സി. അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.എസ്. ഫിസിക്‌സ്. നെറ്റ്/ജെ.ആര്‍.എഫ്.
- ജൂനിയര്‍ പ്രോജക്ട് ഫെലോ-2: കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി/ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/മെറ്റീരിയല്‍ സയന്‍സ്/നാനോടെക്നോളജി/നാനോസയന്‍സ് എം.എസ്സി. അല്ലെങ്കില്‍ ഫിസിക്‌സ്/സോളിഡ് സ്റ്റേറ്റ് ടെക്നോളജി/ഇലക്ട്രോണിക്‌സ് എം.എസ്സി. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/നാനോസയന്‍സ്/നാനോടെക്നോളജി/മെറ്റിരീയല്‍ സയന്‍സ് ബി.ഇ./ബി.ടെക്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.iist.ac.in സന്ദര്‍ശിക്കുക.
അവസാന തീയതി: മാര്‍ച്ച് 23.
Content Highlights: Apply now for 73 vacancies in ISRO
Published: 21 Mar 2020, 05:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented