
എന്‍.ടി.പി.സി. ലിമിറ്റഡില്‍ 50 വനിതാ എന്‍ജിനീയറുടെ ഒഴിവ്. വനിതകള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റാണ്. എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് നിയമനം.
ഒഴിവുകള്‍: ഇലക്ട്രിക്കല്‍-22 (ജനറല്‍-11, ഇ.ഡബ്ല്യു.എസ്.-2, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1), മെക്കാനിക്കല്‍-14 (ജനറല്‍-8, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1), ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍-14 (ജനറല്‍-8, ഇ.ഡബ്ല്യ.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1).
തുല്യയോഗ്യതയുള്ള എന്‍ജിനീയറിങ് വിഷയങ്ങള്‍
ഇലക്ട്രിക്കല്‍: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/പവര്‍ ഇലക്ട്രോണിക്‌സ്/പവര്‍ എന്‍ജിനീയറിങ്.
മെക്കാനിക്കല്‍: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനീയറിങ്.
ഇലക്ട്രോണിക്‌സ്: ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് പവര്‍/പവര്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്.
ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍.
യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനീയറിങ്/ടെക്നോളജി/എ.എം.ഐ.ഇ. ബിരുദം. അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 27 വയസ്സ്. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വിമുക്തഭടന്‍ എന്നിവര്‍ക്ക് വയസ്സിളവുണ്ട്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മേയ് 6.
Content Highlights: 50 women engineer vacancies in NTPC, apply now
Published: 27 Apr 2021, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented