
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 368 മാനേജർ/ജൂനിയർ എക്സിക്യുട്ടീവ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 05/2020. ഓൺലൈനായി അപേക്ഷിക്കണം.
മാനേജർ (ഫയർ സർവീസസ്)-11 (ജനറൽ-6, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1):
യോഗ്യത: ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ./ബി.ടെക്. 5 വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ (ടെക്നിക്കൽ)-2 (ജനറൽ):
യോഗ്യത: മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ./ബി.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ എക്സിക്യുട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)-264 (ജനറൽ-107, ഇ.ഡബ്ല്യു.എസ്.-26, ഒ.ബി.സി.-72, എസ്.സി.-40, എസ്.ടി.-19):
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച സയൻസ് ബിരുദം. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച എൻജിനീയറിങ് ബിരുദം.
ജൂനിയർ എക്സിക്യുട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്)-83 (ജനറൽ-35, ഇ.ഡബ്ല്യു.എസ്.-8, ഒ.ബി.സി.-21, എസ്.സി.-14, എസ്.ടി.-5):
യോഗ്യത: സയൻസ് ബിരുദവും രണ്ടുവർഷത്തെ എം.ബി.എ.യും. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
ജൂനിയർ എക്സിക്യുട്ടീവ് (ടെക്നിക്കൽ)-8 (ജനറൽ-5, ഒ.ബി.സി.-2, എസ്.സി.-1):
യോഗ്യത: മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ./ബി.ടെക്.
പ്രായപരിധി: മാനേജർ തസ്തികയിൽ 32 വയസ്സ്. ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിൽ 27 വയസ്സ്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയിലൂടെയും അതിനുശേഷം രേഖകളുടെ പരിശോധന/അഭിമുഖം/ശാരീരികപരിശോധന/ഡ്രൈവിങ് ടെസ്റ്റ്/വോയ്സ് ടെസ്റ്റ് എന്നിവയിലൂടെ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aai.aeroഎന്ന വെബ്സൈറ്റ് കാണുക. ഡിസംബർ 15 മുതലാണ് അപേക്ഷിച്ചുതുടങ്ങാനാവുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14.
Content Highlights: 368 Manager, executive vacancy in Airport Authority of India apply from december 15
Published: 07 Dec 2020, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented