ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.ആര്‍. റാവു സാറ്റ്ലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി 182 ഒഴിവ്. എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍.
ടെക്നീഷ്യന്‍ ബി
ഇലക്ട്രോണിക്‌സ് മെക്കാനിക്/ടെക്നിഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്/മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്/മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്-50, ഫിറ്റര്‍-17, ഇലക്ട്രിക്കല്‍-11, പ്ലംബര്‍-5, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്-8, ടര്‍ണര്‍-3 , മെഷിനിസ്റ്റ് (ഗ്രൈന്റര്‍)-3, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്-1, ഫോട്ടോഗ്രാഫി/ഡിജിറ്റല്‍ ഫോട്ടോഗ്രാഫി-1, മെഷിനിസ്റ്റ്-1, ഇലക്ട്രോപ്ലേറ്റിങ്-1, വെല്‍ഡര്‍-1.
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും.
ഡ്രാഫ്റ്റ്സ്മാന്‍ ബി:
ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍-3
യോഗ്യത: പത്താം ക്ലാസും ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റും.
ടെക്നിക്കല്‍ അസിസ്റ്റന്റ്
മെക്കാനിക്കല്‍-13, ഇലക്ട്രോണിക്‌സ്-17, കംപ്യൂട്ടര്‍ സയന്‍സ്-5, ഓട്ടോമൊബൈല്‍-1, ഇലക്ട്രിക്കല്‍-2, ഇന്‍സ്ട്രുമെന്റേഷന്‍-2
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്
കെമിസ്ട്രി-2
യോഗ്യത: കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.
ഫിസിക്‌സ്-3
യോഗ്യത: ഫിസിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.
അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ-1
യോഗ്യത: അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയയില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.
ഇലക്ട്രോണിക്‌സ്-1
യോഗ്യത: ഇലക്ട്രോണിക്‌സില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്സി. ബിരുദം.
ലൈബ്രറി അസിസ്റ്റന്റ്-4
യോഗ്യത: ബിരുദം. ലൈബ്രറി സയന്‍സ്/ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദം.
ഹിന്ദി ടൈപ്പിസ്റ്റ്-2
യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം. ഹിന്ദി/ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.
കാറ്ററിങ് അറ്റന്‍ഡന്റ്-5.
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.
കുക്ക്-5.
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഫയര്‍മാന്‍ എ-4.
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. നിശ്ചിത ശാരീരികക്ഷമത ഉണ്ടായിരിക്കണം.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എ-4 (വിമുക്തഭടന്മാര്‍).
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എ-5 (വിമുക്തഭടന്മാര്‍).
യോഗ്യത: പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: ടെക്നിക്കല്‍ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ്/കാറ്ററിങ് അറ്റന്‍ഡന്റ്/ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികയില്‍ 18-26 വയസ്സ്. ടെക്നിഷ്യന്‍-ബി/ഡ്രാഫ്റ്റ്സ്മാന്‍ ബി/ഹെവി/ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ 18-35 വയസ്സ്. ഫയര്‍മാന്‍ തസ്തികയില്‍ 25 വയസ്സ്.
അപേക്ഷാഫീസ്: 250 രൂപ. എസ്.സി./ എസ്.ടി./ഭിന്നശേഷിക്കാര്‍/വനിതകള്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന ഫീസടയ്ക്കാം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.isro.gov.in എന്ന വെബ്സൈറ്റ് കാണുക. വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 6.
Content Highlights: 182 Vacancies in ISRO
Published: 02 Mar 2020, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented