
പുണെ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജനറലിസ്റ്റ് ഓഫീസറുടെ (സ്‌കെയില്‍-II) 150 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ 62, ഒ.ബി.സി.-40, എസ്.സി-22, എസ്.ടി-11, ഇ.ഡബ്ല്യു.എസ്.-15, ഭിന്നശേഷിക്കാര്‍-8 എന്നിങ്ങനെയാണ് സംവരണക്രമം.
യോഗ്യത: കുറഞ്ഞത് 60 ശതമാനം (എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി. വിഭാഗക്കാര്‍ക്ക് 55 ശതമാനം) മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജെ.എ.ഐ.ഐ.ബി, സി.എ.ഐ.ഐ.ബി. വിജയം അഭിലഷണീയം. ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ കൊമേഴ്‌സ്യല്‍ ബാങ്കില്‍ ഓഫീസറായി മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.
പ്രായം: എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 118 രൂപയും മറ്റുള്ളവര്‍ക്ക് 1180 രൂപയുമാണ് (ജി.എസ്.ടി.ഉള്‍പ്പെടെ) ഫീസ്.
വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
പ്രായം: 25-35 വയസ്സാണ് പ്രായപരിധി.
ഐ.ബി.പി.എസ്. നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടേയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ്: www.bankofmaharashtra.in. അവസാനതീയതി: ഏപ്രില്‍ 6.
Content Highlights: 150 generalist officer vacancies in Bank of Maharashtra, apply now
Published: 25 Mar 2021, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented