ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനു (ഡി.ആര്‍.ഡി.ഒ.) കീഴില്‍ ചെന്നൈയിലെ ആവഡിയില്‍ പ്രവര്‍ത്തിക്കുന്ന കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ വിവിധ ട്രേഡുകളിലായി 116 അപ്രന്റിസ് ഒഴിവ്. ഫിറ്റര്‍ ട്രേഡില്‍ 33 അവസരം. 

To advertise here,

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും സ്‌ക്രീനിങ് ടെസ്റ്റിന്റെയും യോഗ്യതാമാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഡിപ്ലോമ/ബിരുദക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 

ഓണ്‍ലൈനായി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.rac.gov.in,  www.drdo.gov.in. എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക.
അവസാനതീയതി: ഏപ്രില്‍ 17.

Content Highlights: 116 apprentice vacancies in DRDO; apply by 17 April