ല്‍ഹിയിലെ സി.എസ്.ഐ.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പോളിസി റിസര്‍ച്ചില്‍ 34 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒഴിവും യോഗ്യതയും ചുവടെ,

സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് 4:യോഗ്യത: നാച്വറല്‍/ അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ബിരുദാനന്തരബിരുദം അല്ലെങ്കില്‍ എം.വി.എസ്‌സി, അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്‌നോളജി/മെഡിസിന്‍സ് ബിരുദം. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ തത്തുല്യം,

പ്രോജക്ട് അസോസിയേറ്റ് I - 22, പ്രോജക്ട് അസോസിയേറ്റ് II - 4: യോഗ്യത: നാച്വറല്‍/ അഗ്രിക്കള്‍ച്ചറല്‍ സയന്‍
സസ് ബിരുദാനന്തരബിരുദം/ എം.വി.എസ്‌സി. അല്ലെങ്കില്‍ എന്‍ജിനീയറിങ്, ടെക്‌നോളജി/ മെഡിസിന്‍സ് ബിരുദം.പ്രോജക്ട് അസിസ്റ്റന്റ് 4: ബി.എസ്സി. അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.

വിശദവിവരങ്ങള്‍ക്കായി www.niscair.res.in എന്ന വെബ്‌സൈറ്റ് കാണുക

അഭിമുഖത്തിനായി Vivekananda Auditorium/Lounge/Committee Room, CSIRNational Institute of Science, Communication and Policy Research(NIScPR) K.S. Krishnan Marg, Pusa Gate, New Delhi110012 എന്ന വിലാസത്തില്‍ ഡിസംബര്‍ 9ന്‌  രാവിലെ 9 മണിക്ക് എത്തണം.

Content Highlights: Project Staff vaccancies in  NISCPR