ഡാറ്റാ യുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ആള്‍ക്കാര്‍ വിരളമാണ്. സോഷ്യല്‍ മീഡിയയിലെ ഈ ജനസംഖ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയാണിത്. ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കും സോഷ്യല്‍ മീഡിയാ മാര്‍ക്കറ്റിലെ കിങ്ങാകാം. 

To advertise here,

എന്താണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്?

ഒരു കച്ചവടസ്ഥാപനം തങ്ങളുടെ ഉപഭോക്താക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്ന രീതിയാണിത്. ഒരു ബ്രാന്‍ഡിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കച്ചവടം കൂട്ടാനുമെല്ലാം സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിനെ കമ്പനികള്‍ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, ലിങ്ക്ഇന്‍, ബ്ലോഗ്, ട്വിറ്റര്‍, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങള്‍ വഴിയാണ് പ്രൊമോഷനുകളധികവും നടക്കുന്നത്.

വളരെ ചെലവ് കുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ രീതിയാണിത്. സ്വന്തം ബിസിനസ് സംരംഭമോ മറ്റുള്ളവരുടെ സംരംഭങ്ങളോ ഇതുവഴി നിങ്ങള്‍ക്ക് മാര്‍ക്കറ്റ് ചെയ്യാം. ഏത് രീതിയിലാണ് മാര്‍ക്കറ്റിങ് ചെയ്യുന്നത്, ലക്ഷ്യംവെക്കുന്ന ഉപഭോക്താക്കള്‍ ആരൊക്കെ, ഏത് മാധ്യമം ഉപയോഗിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തി വ്യക്തമായ പ്ലാനിങ്ങോടെ ആരംഭിച്ചാല്‍ വന്‍ വരുമാനമുണ്ടാക്കിത്തരാന്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിനാകും. 

നേട്ടമെന്ത്?

കൃത്യമായ രീതിയിലാണ് മാര്‍ക്കറ്റിങ് നടത്തുന്നതെങ്കില്‍ വെബ്സൈറ്റിലെത്തുന്ന ആള്‍ക്കാരുടെ എണ്ണം കൂടും. ഉത്പന്നങ്ങളും വേഗത്തില്‍ വിറ്റുതീരും. ഇങ്ങനെ എത്തുന്നവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പങ്കുവെക്കുന്നത് വഴി ഉത്പന്നങ്ങളും മാര്‍ക്കറ്റിങ് തന്ത്രങ്ങളും മെച്ചപ്പെടുത്താന്‍ സാധിക്കും. ഉത്പന്നത്തിന് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ മികച്ച ബ്രാന്‍ഡ് നെയിം സൃഷ്ടിക്കാനാകും.

Content Highlights: Emergence Social Media As a Powerful Marketing tool