പോളിടെക്‌നിക്ക് ഇലക്ട്രോണിക്‌സ് ഡിപ്ലോമ പാസായ ഉദ്യോഗാര്‍ഥിയാണ്. പ്ലസ്ടു സയന്‍സ് കഴിഞ്ഞാണ് ഡിപ്ലോമ ചെയ്തത്. ഇനി ഏത് കോഴ്‌സ് പഠിക്കണം? ജോലി സാധ്യതയുള്ള ഏതെല്ലാം കോഴ്‌സുകള്‍ ഉപരിപഠനത്തി നായി തിരഞ്ഞെടുക്കണം? തത്തുല്യ യോഗ്യത എന്നു പറയുന്നത് എന്താണ്? 

To advertise here,

ഓരോ ഉദ്യോഗാര്‍ഥിയുടെയും യോഗ്യത, അഭിരുചി എന്നിവ യനുസരിച്ചാണ് പി.എസ്.സി. വിജ്ഞാപനപ്രകാരം അപേക്ഷ അയക്കേണ്ടത്, താങ്കളുടേത് ഏത് ജോലിയിലുള്ള അഭിരുചിയെന്ന് വ്യക്തമല്ല. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഇലക്ട്രോണിക്‌സിലുള്ള ബിരുദം നേടിയാല്‍ മെയിന്റനന്‍സ് എന്‍ജിനീയര്‍ ഇന്‍ ഇലക്ട്രേടാണിക്‌സ്്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇലക്ട്രോണിക്‌സ് ഇന്‍ എന്‍ജിനീയറിങ് കോളേജുകള്‍ എന്നീ തസ്തികകളിലേക്കുള്ള യോഗ്യതയാകും. പ്ലസ്ടു സയന്‍സ് കഴിഞ്ഞ് ഡിപ്ലോമയക്ക്് പോയതിനാല്‍ സ്‌കൂള്‍ അധ്യാപനത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ ടി.ടി.സി. (സയന്‍സ്) DEL.Ed. കോഴ്‌സിന് ചേര്‍ന്ന് കെ ടെറ്റും ലഭിക്കുകയാണെങ്കില്‍ LPSA/UPSA ആയി അപേക്ഷ നല്‍കാം. പ്ലസ്ടു കഴിഞ്ഞ് മറ്റേതെങ്കിലും ബിരുദം മൂന്നുവര്‍ഷംകൊണ്ട് നേടുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് പി.എസ്.സി, അസിസ്റ്റന്റ് പോലെയുള്ള നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം. നിലവിലെ പ്ലസ്ടു യോഗ്യത വെച്ച്് യുണിഫോംഡ് ഫോഴ്‌സസ് (പോലീസ്, എക്‌സൈസ്, ജയിലിലെ മെയില്‍ വാര്‍ഡന്‍, ഫയര്‍മാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍) തസ്തികയിലേക്കും കൂടാതെ താങ്കളുടെ പോളി ഡിപ്ലോമയുള്ള തസ്തികകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനത്തിലെ ഒരു യോഗ്യതയ്ക്ക് സമാനമായി ഒന്നോ ഒന്നിലധിക
മോ യോഗ്യതകളുണ്ടെങ്കില്‍ അതിനെയാണ് സമാനയോഗ്യത (Equal Qualification) എന്നുപറയുന്നത്. ഉദാഹരണമായി DCA (Diploma in Computer Application) യോഗ്യതയ്ക്ക് തത്തുല്യമായി | HSE വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹയര്‍ സെക്കന്‍ഡറി കംപ്യൂട്ടര്‍ സയന്‍സ്, VHSE with Computer Application, VHSE with Computer Science എന്നിവ പരിഗണിക്കും .

Content Highlights: Job opportunities for those who have completed Diploma in Polytechnic