കേരളത്തിന് പുറത്തുനിന്ന് ബി.ബി.എ. ഷിപ്പിങ് ലോജിസ്റ്റിക്‌സില്‍ ബിരുദം നേടി. ഈ ഡിഗ്രിവെച്ചുതന്നെ ഡിസ്റ്റന്‍സായിട്ട് എം.ബി.എ. കംപ്ലീറ്റ് ചെയ്തു. പക്ഷേ, പി.എസ്.സി.യുടെ അംഗീകൃത കോഴ്‌സുകളില്‍ ബി.ബി.എ. ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി കാണുന്നില്ല. അതുകൊണ്ട് ഡിഗ്രി ലെവല്‍ റിസള്‍ട്ട് വരുമ്പോള്‍ ഇത് ബാധിക്കുമോ?

 

To advertise here,

ബി.എ, ബിഎഎസ്‌സി., ബി.കോം. തത്തുല്യ ബിരുദ യോഗ്യത എന്ന് പരാമര്‍ശിക്കുന്ന തസ്തികകളിലേക്ക് കേരളത്തിലെ സര്‍വകലാശാലകള്‍ നടത്താത്ത ഡിഗ്രി കോഴ്‌സുകളാണെങ്കില്‍, യു.ജി.സി. അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ലഭിച്ചതാണെങ്കില്‍ പരിഗണിക്കുമെന്ന് ഉത്തരവുണ്ട്. തൊഴില്‍വാര്‍ത്ത മുന്‍ലക്കങ്ങളിലെ ഈ പംക്തിയിലും അപേക്ഷ മുതല്‍ നിയമനംവരെ എന്ന പരമ്പരയിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

പുതിയ ലക്കം തൊഴില്‍ വാര്‍ത്ത വാങ്ങാം