ബുക്കർ പ്രൈസ് 2026ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മാർലോൺ ജെയിമ്സിന്റെ ‘ദി ഡിസെപ്പിയെറേഴ്സ്’ എന്ന പുസ്തകത്തിന് ഒരു ആസ്വാദനം

എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് എന്ന പുസ്തകത്തിലൂടെ 2015 ഇൽ ബുക്കർ പ്രൈസ് നേടിയ മാർലോൺ ജെയിംസ് എന്ന ജമൈക്കൻ എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകമാണ് The Disappearers. ദശാബ്ദത്തിൽ ഒരിക്കലൊക്കെ ചില പുസ്തകങ്ങൾ വരും, അത് വായിക്കാതെ ഒഴിഞ്ഞു പോകാൻ ഒരാൾക്കൊരിക്കലും കഴിയാത്ത വണ്ണം ചില പുസ്തകങ്ങൾ. ഇത് അത്തരത്തിൽ ഒരു പുസ്തകമാണ്.
1988 ഇൽ ജമൈക്കയിലെ കിങ്സ്റ്റൺ ഇൽ എട്ട് മനുഷ്യന്മാർ ചേർന്ന് ഒരു നാടകം പരിശീലിക്കാനും അവതരിപ്പിക്കാനും ഒത്തു ചേരുന്നു. പരസ്പരം ഇതിനു മുൻപേ അറിയാത്ത അവരെ കോർത്ത് നിർത്തുന്നത് അവരെല്ലാവരും ഗേ അഥവാ സ്വവർഗാനുരാഗികളാണ് എന്നതാണ്. അരികു വത്കരിക്കപ്പെട്ട, സമൂഹവും കുടുംബവും മതവും നിയമവും ഒക്കെ ഒരുപോലെ ഒറ്റപ്പെടുത്തുന്ന എട്ടു പേര്. ഒരു രാത്രി അവരെ ഒരു ജനക്കൂട്ടം ആക്രമിക്കുന്നു. ഒരാളെ കൊല്ലുകയും മറ്റുള്ളവരെ ജീവച്ഛവമാക്കി ഉപേക്ഷിച്ചുമാണ് ആ ജനക്കൂട്ടം പിരിയുന്നത്. അവർ ചെയ്ത ഒരേ ഒരു തെറ്റ് ജനിക്കുക എന്നുള്ളത് മാത്രമായിരുന്നു. അവരുടെ ഡയറിത്താളുകളിലൂടെ, ജീവിത കഥയിലൂടെ ആണ് പിന്നീട് കഥ പറച്ചിൽ.
ഇങ്ങനെയൊക്കെ മനുഷ്യന്മാർ ചെയ്യുമോ, ഇത്രയും ക്രൂരത നമ്മുടെയൊക്കെ ഉള്ളിലുണ്ടോ എന്ന് നിഷ്കളങ്കരായ കുറച്ച് വായനക്കാരെ ചിന്തിപ്പിക്കുകയും, എന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ള കാര്യത്തിലൊട്ടും ആശ്ചര്യം തോന്നാത്ത വിധം കഥ പറയാനും എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. വായനക്കാരെ വല്ലാതെ അസ്വസ്ഥരാക്കും ഈ പുസ്തകം. ഒറ്റയിരുപ്പിൽ നമുക്കിത് വായിച്ചു തീർക്കാൻ കഴിയില്ല. ഓരോ വാക്കിനും വാചകത്തിനും അനുഭവത്തിനും കനം തോന്നും. ചില വാചകങ്ങൾ നമ്മളെ വല്ലാതെ പിടിച്ചുലച്ചുകളയും. മാർലോൺ ജെയിംസ് തന്നെ പുസ്തകത്തിനൊടുക്കം എഴുതിയത് പോലെ, "ഇതൊന്നും നടന്നിട്ടില്ല. പക്ഷെ ഇതൊക്കെ നടന്നിട്ടുണ്ട്."
ചരിത്രത്തിന്റെയും മാനുഷികതയുടെയും ശരിയായ വശത്ത് നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യന് വായിക്കാതിരിക്കാൻ ആവാത്ത ഒരു പുസ്തകമാണ് The Disappearers. ഈ പുസ്തകത്തിന് ബുക്കർ ലഭിക്കുക എന്നത് രാഷ്ട്രീയപരമായും സാഹിത്യപരമായും ഏറ്റവും ശെരിയായ തീരുമാനങ്ങളിലൊന്നായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെയാണെങ്കിൽ രണ്ടാം തവണയും ബുക്കർ പ്രൈസ് നേടുന്ന ചുരുക്കം ചില ആൾക്കാരിലൊരാളായി മാർലോൺ ജെയിംസ് മാറും.
Content Highlights: Review of Marlon James's latest novel, The Disappearers., Explores the 1988 Kingston tragedy involving eight gay men., Highlights the emotional depth and disturbing realism of the narrative., Discusses the potential of winning a second Booker Prize for the author.
Published: 08 Oct 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented