കൊച്ചി: ആധുനിക ചിത്രകലയിലെ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യമായിരുന്ന ചിത്രകാരി ടി.കെ പത്മിനിയുടെ സ്മരണാർഥം കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സജ്ജീകരിച്ച ടി.കെ പത്മിനി ആർട് ഗാലറി ഈ മാസം പതിനൊന്നിന് നാടിന് സമർപ്പിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് ടി.ജെ വിനോദ് എം.എൽ.എ യുടെ അധ്യക്ഷയിൽ സാംസ്കാരിക മന്ത്രി എ.കെ ബാലൻ ആർട് ഗാലറി ഉദ്ഘാടനം ചെയ്യും. അന്നേദിവസം വനിതകൾക്കായി ചിത്രകലാക്യാംപും ഉണ്ടായിരിക്കുന്നതാണ്.
സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത 'പത്മിനി' എന്ന സിനിമ വൈകിട്ട് നാലുമണിമുതൽ പ്രദർശിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജും സെക്രട്ടറി പി.വി ബാലനും അറിയിച്ചു.
Content Highlights: TK Padmini Art Gallery will be inaugurated on 11 February 2021 by Cultural Minister AK Balan