കണ്ണൂര്‍: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലഫ്. കേണല്‍ (റിട്ട.) എം.കെ. സുരേന്ദ്രന്റെ ആത്മകഥ 'ജീവിതം എന്ന തീക്കടല്‍' സെപ്റ്റംബര്‍ ഒന്നിന് പ്രകാശനം ചെയ്യും. വൈകീട്ട് നാലിന് കണ്ണൂര്‍ സിറ്റിസെന്ററിലുള്ള മാതൃഭൂമി ബുക്‌സിലാണ് ചടങ്ങ്.  

To advertise here,

സാധാരണ കുടുംബത്തില്‍ ജനിച്ച് പതിനെട്ടാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന്, ലഫ്റ്റനന്റ് കേണല്‍ പദവിയോളം ഉയര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പാഠപുസ്തകം കൂടിയാണ്. ശരീരം രോഗത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മനക്കരുത്തുകൊണ്ട് തന്റെ ആത്മകഥയായ 'ജീവിതം എന്ന തീക്കടല്‍' പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം മരണത്തിലേക്ക് യാത്രയായത്. 

പുസ്തകപ്രകാശനച്ചടങ്ങില്‍ എഴുത്തുകാരി ആര്‍. രാജശ്രീ, ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍, ബാലചന്ദ്രന്‍ കീച്ചേരി, കെ.വി. ജനാര്‍ദനന്‍, ആര്‍.പി. പ്രകാശന്‍, ടി. ശാന്ത എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാതൃഭൂമി ബുക്‌സ്, സിറ്റിസെന്റര്‍, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍. ഫോണ്‍: 8590603152.