കോഴിക്കോട്: ലോക പരിഭാഷാദിന(സെപ്റ്റംബര്‍ 30)ത്തോടനുബന്ധിച്ച് മാതൃഭൂമി ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ പരിഭാഷാകൃതികള്‍ക്ക് പ്രത്യേക വിലക്കിഴിവ്. വിക്തോര്‍ യൂഗോയുടെ വിഖ്യാതമായ 'പാവങ്ങള്‍' മുതല്‍ അരുണ്‍ ഷൂരിയുടെ 'അനായാസേന മരണം' വരെയുള്ള വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. 

To advertise here,

ഗാന്ധിജിയുടെ ആത്മകഥ, ജവഹര്‍ലാല്‍ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍', മൗലാനാ അബുള്‍ കലാം ആസാദിന്റെ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു', എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, ചാര്‍ളി ചാപ്ലിന്റെ എന്റെ ആത്മകഥ തുടങ്ങിയ വിഖ്യാത കൃതികളും ആനന്ദ് നീലകണ്ഠന്റെ നോവലുകള്‍, ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ, ഷോര്‍ഷ് സിമെനോണിന്റെ കുറ്റാന്വേഷണനോവലുകള്‍ തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുമെല്ലാം ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ mbibooks.com -ല്‍ ഇപ്പോള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാണ്. 

ഒക്ടോബര്‍ 10 വരെയാണ് ഓഫര്‍. 

പുസ്തകങ്ങള്‍ mbibooks.com വാങ്ങാന്‍ സന്ദര്‍ശിക്കുക.