കൊച്ചി: ടി.എൻ. സതീശനും ക്രാന്തിപാലും ചേർന്ന് എഡിറ്റു ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘തിരഞ്ഞെടുത്ത പഞ്ചാബി കഥകൾ’ പ്രകാശനം ചെയ്തു. അലിഖഡ് സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ പ്രൊഫ. മുഹ്‌സിൻ ഖാൻ പഞ്ചാബി എഴുത്തുകാരനായ നിന്ദർ ഖുഗിയാനവിയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നടത്തിയത്. 

To advertise here,

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഞാൻ ജഡ്ജിയുടെ ശിപായി ആയിരുന്നു' എന്ന വിവർത്തന പുസ്തകത്തിന് പ്രഖ്യാപിച്ച ബാബാ ഫരീദ് അവാർഡും 11000 രൂപയും നിന്ദർ ഖുഗിയാനവി ടി.എൻ. സതീശന് സമ്മാനിച്ചു.

പ്രൊഫ. വിഭ ശർമ്മ, പ്രൊഫ. റിസ്വാൻ ഖാൻ, പ്രൊഫ. എസ്.പി. ശർമ്മ, പ്രൊഫ. രാജീവ് ലോചൻ ശുക്ല, പ്രൊഫ. ക്രാന്തിപാൽ, പ്രൊഫ. നുജും എന്നിവരും ചടങ്ങിൽ പങ്കെടുത്തു.