
കൊച്ചി: ക്യാന്‍സര്‍ ബാധിതനായിരിക്കെയുള്ള ഇന്നസെന്റിന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' ഒരു ലക്ഷം കോപ്പി പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ഇരുപത്തിയൊമ്പതാം പതിപ്പാണിത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നല്‍കി കൊണ്ട് മോഹന്‍ലാലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിരിയായി അദ്ദേഹം തങ്ങളുടെ മനസിലുണ്ടാകുമെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
ഇത്രയും സ്‌നേഹമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിരിയായി ഇന്നസെന്റ് ഞങ്ങളുടെ മാത്രമല്ല, ഓരോ മലയാളികളുടേയും മനസിലുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പി പുറത്തിറങ്ങുന്നുവെന്നത് സന്തോഷമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ കൂട്ടത്തിലുള്ള ഇന്നസെന്റ് ഒരിക്കലും മാഞ്ഞുപോകില്ലെന്നും ഇന്നസെന്റിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും തങ്ങളുടെ ജീവിതത്തിലില്ലെന്നും പറഞ്ഞ സത്യന്‍ അന്തിക്കാട് ഇന്നസെന്റിന്റെ ഓര്‍മകളില്‍ വിതുമ്പി.
മാതൃഭൂമി ബുക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പി പ്രിന്റ് ചെയ്യുന്നതെന്ന് 'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി' തയാറാക്കിയ ശ്രീകാന്ത് കോട്ടക്കല്‍ പറഞ്ഞു. ഇന്നസെന്റ് ചേട്ടനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഒരു മലയാളികളുടെ ജീവിതത്തിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'ക്യാന്‍സര്‍ വാര്‍ഡിലെ ചിരി'യുടെ ഒരു ലക്ഷം കോപ്പി പ്രകാശന ചടങ്ങില്‍ ഇന്നസെന്റിന്റെ കുടുംബം, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അര്‍ബുദരോഗിയായിരിക്കേ ഇന്നസെന്റ് കടന്നുപോയ അനുഭവങ്ങളെ കോര്‍ത്തിണിക്കിയ പുസ്തകമാണ് 'കാന്‍സര്‍ വാര്‍ഡിലെ ചിരി'. ഇന്നസെന്റിന്റെ 'ചിരിക്ക് പിന്നില്‍', 'ഇരിങ്ങാലക്കുടയ്ക്കു ചുറ്റും', 'കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി', 'ഞാന്‍ ഇന്നസെന്റ്' തുടങ്ങിയ പുസ്തകങ്ങളും മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: sathayn anthikkad mohanlal release innocent book cancer wardile chiri 1lakh copy
Published: 02 May 2025, 09:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented