സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്ന കാലത്തെ എല്ലാതരത്തിലുള്ള വായനക്കാര്‍ക്കും മുഖം നോക്കാവുന്ന കണ്ണാടിയായിരുന്നു ആ പംക്തിയെന്ന് എഴുത്തുകാരന് പി.കെ. രാജശേഖരന്. എം. കൃഷ്ണന് നായരുടെ സാഹിത്യവാരഫലം മാതൃഭൂമി ബുക്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയായ പി.കെ. രാജശേഖരന് സംസാരിച്ചത്.
"സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്ന കാലത്തെ എല്ലാതരത്തിലുള്ള വായനക്കാര്‍ക്കും മുഖം നോക്കാവുന്ന കണ്ണാടിയായിരുന്നു ആ പംക്തി. അത് അത്ര എളുപ്പമല്ല. ഒരു സമൂഹത്തിലെ പല തട്ടുകളില്പെട്ട എല്ലാ ആളുകള്‍ക്കും സാഹിത്യത്തേയും സമൂഹത്തേയും ജീവിതത്തേയും എല്ലാം കാണാന്‍ കഴിയുന്ന ഒരു കണ്ണാടിപോലെ ഒരു സാഹിത്യപംക്തിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക, ആ അസാധാരണമായ ദൗത്യമാണ് എം. കൃഷണന് നായര്‍ സാഹിത്യവാരഫലത്തിലൂടെ നിര്‍വഹിച്ചത്.

എം. കൃഷണന് നായര്‍ കൃത്യമായി പറഞ്ഞാല്‍ 37 കൊല്ലം മൂന്ന് വാരികകളിലായി എഴുതിയ സാഹിത്യവാരഫലം മലയാളസാഹിത്യത്തെ മുഴുവന്‍ പരിശോധിക്കുകയും ലോകസാഹിത്യത്തെ മലയാളികളിലേക്ക് പരിചയപ്പെടുത്തുകയും ചെയ്തു. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന് പറഞ്ഞതുപോലെയാണ് സാഹിത്യവാരഫലത്തില്‍ പരിശോധിക്കപ്പെട്ട എഴുത്തുകാരുടെ സ്ഥിതി. മലയാളത്തിലെ എഴുത്തുകാരുടെ രചനകളെ പ്രതിവാരമടങ്ങുന്ന വാരികകളില്‍ അച്ചടിച്ചുവന്ന കഥകളേയും കവിതകളേയും ലേഖനങ്ങളേയും നിശിദമായി പരിശോധിച്ചുകൊണ്ട് എം. കൃഷ്ണന് നായകര്‍ മലയാളസാഹിത്യത്തെ ശുദ്ധീകരിക്കാനാണ് ശ്രമിച്ചത്. അതിലൂടെ അദ്ദേഹം ലോകസാഹിത്യത്തെ അപ്പാടെ മലയാളിസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു" -അദ്ദേഹം പറയുന്നു.
Content Highlights: Sahithyavaraphalam, P.K. Rajasekharan, M. Krishnan Nair, Mathrubhumi books
Published: 03 Jan 2024, 10:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented