കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ രചിച്ച പുസ്തകം 'ക്രിസ്തുദര്‍ശനം' പുസ്തകദിനത്തില്‍ പ്രകാശനം ചെയ്തു. എറണാകുളം ബി.ടി.എച്ചില്‍ നടന്ന പ്രകാശന ചടങ്ങില്‍ അഡ്വ. എ. ജയശങ്കറില്‍നിന്ന് കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്‍ പുസ്തകം ഏറ്റുവാങ്ങി. 

To advertise here,

മാതൃഭൂമി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. അച്ചടിയുടെ ആരംഭമാണ് ലോക പുരോഗതിക്ക് കാരണമെന്നും അതുകൊണ്ടാണ് നാം നവീകരിക്കപ്പെടുന്നതെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ഏവര്‍ക്കും പുസ്തക ദിനാശംസകള്‍ നേര്‍ന്ന അദ്ദേഹം തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പുസ്തക പ്രകാശനത്തിനായി സമയം കണ്ടെത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണനെ അഭിനന്ദിച്ചു. 

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു സ്വാഗതവും ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.