
കണ്ണൂര്‍: ചില പുസ്തകങ്ങള്‍ ജീവിതത്തെയും സമൂഹത്തെയും മാറ്റിമറിക്കുമെന്ന് പറയുന്നത് ലഫ്. കേണല്‍ എം.കെ. സുരേന്ദ്രന്റെ ജീവിതാനുഭവങ്ങള്‍ പറയുന്നതുപോലുള്ള പുസ്തകങ്ങള്‍ വായിക്കുമ്പോഴാണെന്ന് നോവലിസ്റ്റ് ആര്‍. രാജശ്രീ. അന്തരിച്ച ലഫ്. കേണല്‍ എം.കെ.സുരേന്ദ്രന്റെ ആത്മകഥയായ 'ജീവിതം എന്ന തീക്കടല്‍' പ്രകാശനം ചെയ്യുകയായിരുന്നു എഴുത്തുകാരി.
തേജസ്സാര്‍ന്ന വ്യക്തിത്വമുള്ള മനുഷ്യനായിരുന്നു എം.കെ. സുരേന്ദ്രന്‍. ജീവിതം ഉദാത്തമാകുന്നത് മനുഷ്യവികാരങ്ങളെ ഉള്‍ക്കൊള്ളുമ്പോഴാണ്. മറ്റ് മനുഷ്യരെയും പരിഗണിക്കുന്ന ജീവിതമായിരുന്നു സുരേന്ദ്രന്റേത്. താഴെത്തട്ടില്‍നിന്ന് ഉന്നതനിലയിലെത്തിയ ശേഷവും താഴെത്തട്ടിലുള്ള മനുഷ്യരെയും നാടിനെയും പരിഗണിച്ചിരുന്നു. രക്തം മരവിപ്പിക്കുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്. ഈ ജീവിതം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വായിക്കേണ്ടതാണ്. വൈകാതെ അക്കാദമിക് പാഠപുസ്തകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജശ്രീ പറഞ്ഞു.
ജീവിതത്തിലും ശരീരത്തിലും രോഗത്തിന്റെയും ഏറ്റുമുട്ടലിന്റെയും അനേകം പീഡനങ്ങള്‍ ലഫ്. കേണല്‍ എം.കെ. സുരേന്ദ്രന്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ലഫ്. കേണല്‍ സോണിയ ചെറിയാന്‍ അനുസ്മരണഭാഷണത്തില്‍ പറഞ്ഞു. വെടിയുണ്ടയേറ്റ അദ്ദേഹത്തെ സിയാച്ചിന്‍ മലനിരയില്‍നിന്ന് കെട്ടിവലിച്ചാണ് താഴെയെത്തിച്ചത്. 50 ശതമാനംമാത്രം ശാരീരികക്ഷമതയുണ്ടായിട്ടും 150 ശതമാനം ശാരീരികശേഷി പ്രകടിപ്പിച്ചു. ഉയര്‍ന്ന മനക്കരുത്തുകൊണ്ടാണ് അദ്ദേഹം പ്രതിസന്ധികളെ അതിജീവിച്ചതെന്നും സോണിയ ചെറിയാന്‍ പറഞ്ഞു.
കെ.വി. ജനാര്‍ദനന്‍ പുസ്തകം ഏറ്റുവാങ്ങി. ബാലചന്ദ്രന്‍ കീച്ചേരി അധ്യക്ഷനായി. മാതൃഭൂമി റീജണല്‍ മാനേജര്‍ ജഗദീഷ് ജി., ആര്‍.പി. പ്രകാശന്‍, ടി. ശാന്ത എന്നിവര്‍ സംസാരിച്ചു.
Content Highlights: Lt.Col.Surendran M.K's autobiography release
Published: 02 Sept 2024, 11:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented