നാളെ 84 ആം പിറന്നാളാഘോഷിക്കുന്ന എം മുകുന്ദൻ മാതൃഭൂമിയോട് മനസ് തുറക്കുന്നു. മാതൃഭൂമി ഡോട്ട് കോമിന്റെ ലിറ്ററേച്ചർ യൂട്യൂബ് ചാനലായ നരേറ്റീവിൽ ഷബിത സാജുമായി കഴിഞ്ഞ 84 വർഷത്തെ ജീവിതവും സാഹിത്യാനുഭവങ്ങളും എം മുകുന്ദൻ പങ്ക് വെച്ചു. മയ്യഴിയുടെ ചരിത്രവും മനുഷ്യരും രാഷ്ട്രീയ-സാമൂഹിക ജീവിതവും സ്വന്തം സവിശേഷമായ ഭാവനയിലൂടെ മലയാള സാഹിത്യത്തിന്റെ ഭാഗമാക്കിയ എഴുത്തുകാരനാണ് മുകുന്ദൻ. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, ‘ദൈവത്തിന്റെ വികൃതികൾ’, ‘കേശവന്റെ വിലാപങ്ങൾ’, ‘ഡൽഹി’, ‘പ്രവാസം’, ‘ഹരിദ്വാറിൽ മണിമുഴങ്ങുന്നു’, ‘ഈ ലോകം അതിലൊരു മനുഷ്യൻ’ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലെ പ്രധാന അടയാളങ്ങളാണ്.
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ മുകുന്ദനെ തേടിയെത്തിയിട്ടുണ്ട്. 1973ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ഈ ലോകം അതിലൊരു മനുഷ്യൻ’ എന്ന കൃതിക്ക് ലഭിച്ചു. ‘ദൈവത്തിന്റെ വികൃതികൾ’ക്ക് 1992ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.സാഹിത്യത്തിനപ്പുറമുള്ള സാമൂഹിക ഇടപെടലുകൾ നടത്തിയ മലയാളഭാഷയെ നവീകരിക്കുകയും പുതിയൊരു ഭാവുകത്വം പകരുകയും ചെയ്‌ത എഴുത്തുകാരൻ ഇന്നും എഴുത്തിന്റെ ലോകത്ത് സജീവമാണ്. പിന്നിട്ട നീണ്ട കാലത്തെ തന്റെ അനുഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ സംഭാഷണത്തിന്റെ പൂർണ്ണമായ വീഡിയോ കാണാൻ narr8ive യൂട്യൂബ് ചാനൽ സന്ദർശിക്കൂ.
Content Highlights: Renowned Malayalam author M Mukundan celebrates his 84th birthday., Exclusive interview with Mathrubhumi's Narr8ive YouTube channel hosted by Shabitha Sajan., Shared reflections on his 84-year life journey and literary experiences., Remarked that EMS Namboodiripad was a 'full moon' he witnessed in his life.
Published: 09 Sept 2026, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented