രാജ്യത്തെ  പരിസ്ഥിതിശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായ മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ 'പശ്ചിമഘട്ടം ഒരു പ്രണയകഥ'യുടെ പ്രീ ബുക്കിങ് മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍ ആരംഭിച്ചു. 730 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 549 രൂപയ്ക്ക് ലഭിക്കും. സെപ്തംബര്‍ മാസം ആദ്യം പുസ്തകം ലഭ്യമാകും.  

To advertise here,

പശ്ചിമഘട്ടസംരക്ഷണത്തിനായി ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടും അതേ തുടര്‍ന്നുണ്ടായ സംഭവവികസങ്ങളുമാണ് ഗാഡ്ഗിലിനെ നമുക്ക് കൂടുതല്‍ പരിചിതനാക്കിയത്. 

'പൂര്‍ണമായും ശാസ്ത്രത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തില്‍ വായനക്കാര്‍ക്കുമുന്നിലെത്തുമ്പോള്‍, നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യാക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണെ'ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രേഖപ്പെടുത്തുന്നു.

വിനോദ് പയ്യടയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചത്. പുസ്തകം മുന്‍കൂറായി ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.