കോഴിക്കോട്: രാജാജി റോഡിലെ മാതൃഭൂമി ബുക്സ്റ്റാളില്‍ നടക്കുന്ന ഓണം പുസ്തകോത്സവം പുസ്തകങ്ങളുടെ വൈവിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാകുന്നു. പ്രമുഖ ഇംഗ്ലീഷ്, മലയാളം പ്രസാധകരുടെ പുസ്തകങ്ങള്‍ 10 മുതല്‍ 50 ശതമാനം വിലക്കുറവില്‍ മേളയില്‍നിന്ന് സ്വന്തമാക്കാവുന്നതാണ്. 

To advertise here,

ശശി തരൂരിന്റെ എ വണ്ടര്‍ലാന്‍ഡ് ഓഫ് വേര്‍ഡ്‌സ്, വെങ്കി രാമകൃഷ്ണന്റെ വൈ വി ഡൈ, നിധിന്‍ വത്സന്റെ കാന്‍സര്‍ മാന്‍ ടു അയേണ്‍ മാന്‍, വില്യം ഡാല്‍ റിംപിലിന്റെ ദി ഗോള്‍ഡന്‍ റോഡ് എന്നീ പുസ്തകങ്ങള്‍ മേളയിലെ ആകര്‍ഷണമാണ്. കൂടാതെ കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ്, മലയാളം ബാലസാഹിത്യകൃതികളും മേളയില്‍ ലഭ്യമാണ്.

രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെയാണ് പുസ്തകമേള. ഫോണ്‍: 8590601383