ഓർമയെഴുത്തുകളിലൂടെ ശ്രദ്ധേയയായ ടി.എസ്. ദീപയുടെ ഏറ്റവും പുതിയ പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ബിലാത്തി എന്നു വിളിച്ചിരുന്ന ലണ്ടനിലേക്ക് ടി.എസ്. ദീപ നടത്തിയ യാത്രകളുടെ ഓർമകൾ വായനക്കാർക്ക് സമ്മാനിക്കുന്ന 'ഓ ബിലാത്തീ...ഓമൽക്കിനാത്തീ...' ജൂലായ് 13 ന് ലഭ്യമാകും.

To advertise here,

മലയാളസാഹിത്യത്തിൽ ലണ്ടൻ പശ്ചാത്തലമാക്കി പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ പുസ്തകങ്ങളുടെ ഗരിമയിലേക്ക് ചേർന്നുനില്ക്കാൻ താൻ ശ്രമിക്കുന്നില്ലെന്നും ഭൂമിയിലെ ഓരോ മനുഷ്യർക്കും ചില കടമകൾ നിർവഹിക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യത്തിൽ, ആൽമരങ്ങൾക്കൊപ്പം മുക്കുറ്റിപ്പൂക്കൾക്കും അവരുടേതായ ജന്മദൗത്യമുണ്ടെന്ന വിശ്വാസത്തിലാണ് താൻ ഈ പുസ്തകം എഴുതിയതെന്നും ടി.എസ്. ദീപ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

190 രൂപ വിലവരുന്ന ഈ പുസ്തകം മാതൃഭൂമി ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 160 രൂപയ്ക്ക് ലഭിക്കും. mbibooks.comൽ ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് എഴുത്തുകാരിയുടെ കൈയൊപ്പോടുകൂടിയ പുസ്തകം സ്വന്തമാക്കാം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യുക