
കൊച്ചി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നിഖിലേഷ് മേനോന്റെ ഹനനം, സിവിക് ജോണിന്റെ ഷാങ്ഹായ് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കലൂര്‍ മാതൃഭൂമി ബുക് സ്റ്റാളില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ എഴുത്തുകാരായ ശ്രീപാര്‍വതിയും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് 'ക്രൈം ഫിക്ഷന്‍ എഴുത്തും വായനയും' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
ആദ്യകാല ക്രൈം ഫിക്ഷന്‍ എഴുത്തുകള്‍ എല്ലാം ഈ മേഖലയിലുണ്ടായിട്ടുള്ള പാശ്ചാത്യ സാഹിത്യത്തെ അടിസ്ഥാനമാക്കിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ക്രൈം എഴുത്തുകളിലും ആഖ്യാനത്തിലും പാശ്ചാത്യ എഴുത്തുകളിലെന്ന പോലെ അടരും ആഴവുമുണ്ടാവുന്നില്ല. ക്രൈം ഫിക്ഷന്‍ ഇപ്പോഴും ബാല്യദശയില്‍ തന്നെയാണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കുള്ള ഓഫര്‍ ബുക് സ്റ്റാളില്‍ തുടരുകയാണ്. നാല് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൂന്നെണ്ണത്തിന്റെ വില നല്‍കിയാല്‍ മതി. 24 വരെയാണ് നിബന്ധനകളോടെ ഈ ഓഫര്‍. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം ബുക് സ്റ്റാളില്‍ ലഭ്യമാണ്. ദീപാവലി ഓഫര്‍ ബുക് സ്റ്റാളില്‍നിന്ന് പുസ്തകം വാങ്ങുന്നവര്‍ക്കേ ലഭിക്കൂ. ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ www.mbibooks.com സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് 0484-2340989.
Content Highlights: Sreeparvathy, Bipin Chandran, Nikhilesh Menon, Civic John, Mathrubhumi Books
Published: 22 Oct 2022, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented